കോട്ടയം: കേരള സ്റ്റോറി സിനിമ പ്രദർശന വിവാദത്തിൽ പ്രതികരണവുമായി യാക്കോബായ സഭയിലെ സ്ഥാനത്യാഗം ചെയ്ത ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. യേശുക്രിസ്തുവിന്റെ പേരിലുള്ള സഭകൾ പ്രദർശിപ്പിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും സ്നേഹത്തിന്റെ കഥകളാണ്, മറിച്ച് വിദ്വേഷത്തിന്റെ കഥകളല്ലെന്ന് ഗീവർഗീസ് മാർ കൂറിലോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇടുക്കി രൂപതയിലെ പള്ളികളിൽ ‘കേരളാ സ്റ്റോറി’ പ്രദർശിപ്പിച്ചത് ഏറെ ചർച്ചകൾക്ക് വഴി വെച്ചിരുന്നു. ദൂരദർശനിൽ ഈ സിനിമ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു രൂപതയിലെ പള്ളികളിലെ സൺഡേ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി സിനിമ പ്രദർശിപ്പിച്ചത്.
ഇടുക്കി രൂപതയ്ക്ക് പിന്നാലെ താമരശേരി രൂപതയും’ദി കേരള സ്റ്റോറി’ പ്രദർശിപ്പി ക്കാനൊ രുങ്ങുകയാണ്. രൂപതയിലെ എല്ലാ കെസിവൈഎം യൂണിറ്റുകളിലും ചിത്രം ശനിയാഴ്ച പ്രദർശിപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.