ഇതുവരെ ഡിജിപി ആയിട്ടില്ല ,ഡിവൈഎസ്പി ആയിട്ടുണ്ട്‌, പാഷാണം ഷാജിക്ക് വിശ്രമിക്കാം പുതിയ ഡിജിപി അനില്‍ കാന്തിന്റെ സാദൃശ്യം സിനിമാതാരം ചെമ്പില്‍ അശോകന്‍റെ പ്രതികരണം വൈറല്‍.


കൊച്ചി:  പുതിയ സംസ്ഥാന പോലീസ് മേധാവിക്കും അപരന്‍   മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ യുടെ അപരനായി ആഘോഷിച്ചത് പാഷാണം ഷാജിയെ ആയിരുന്നെങ്കിൽ ഇത്തവണത്തെ ഡിജിപി ക്കും സോഷ്യൽ മീഡിയ അപരനെ കണ്ടെത്തിയിട്ടുണ്ട്. നടൻ ചെമ്പിൽ അശോകനാണ് ആ അപരൻ. ഇരുവരും തമ്മിൽ നല്ല സാമ്യം ഉണ്ടുതാനും.പുതിയ ഡിജിപിയുടെ നിയമനം നടന്ന ഉടനെ സോഷ്യല്‍ മീഡിയയില്‍ അശോകന്റെ ചിത്രം സഹിതം ട്രോള്‍ മഴയായിരുന്നു.

നടൻ ചെമ്പിൽ അശോകനെയും ഡിജിപിയെയും ചേർത്ത് ട്രോളര്മാര് ആഘോഷമാക്കി മാറ്റിയിരി ക്കുകയാണ്. ചെമ്ബില്‍ അശോകന്‍ പൊലീസായി വേഷമിട്ട ചിത്രങ്ങള്‍ അനില്‍കാന്തി നൊപ്പം ചേര്‍ ത്താണ് പുതിയ ട്രോളുകള്‍. പാഷാണം ഷാജി മാറി ഡിജിപിയായി ചെമ്പില്‍ അശോകന്‍ ചുമതലയേ റ്റു എന്നുളള അടിക്കുറിപ്പോടെയും ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു.

ഡിജിപിക്കൊപ്പം ട്രോളുകളുടെ ഭാ​ഗമാകാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നാണ് ഇതിനെ ക്കുറിച്ച്‌ ചെമ്ബില്‍ അശോകന്‍ പ്രതികരിച്ചത്. ചിലര്‍ വിളിച്ചുപറഞ്ഞപ്പോഴാണ് ഇത് അറിഞ്ഞത്. പിന്നെ ട്രോളുകള്‍ കാണുകയും ചെയ്തു. ഡിജിപിയാക്കിയുളള വൈറല്‍ ട്രോളുകള്‍ കണ്ടപ്പോള്‍ ആദ്യമൊന്ന് അത്ഭുതപ്പെട്ടു. പിന്നെ മറ്റുളളവരെ പോലെ ഇപ്പോള്‍ താനും അതൊക്കെ ആസ്വദിക്കുക യാണെന്നും ചെമ്ബില്‍ അശോകന്‍ പറഞ്ഞു.

സിനിമാ വേഷങ്ങളില്‍ ഇതുവരെ ഡിജിപി ആയിട്ടില്ല, അനാര്‍ക്കലിയെന്ന ചിത്രത്തിലെ ഡിവൈ എസ്പി വേഷമാണ് ഏറ്റവും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍റേതായി ചെയ്തിട്ടുള്ളത്.

ഭക്ഷണമെല്ലാം കഴിച്ച്‌ ഇപ്പോള്‍ കുറച്ച്‌ പുഷ്ടിപ്പെട്ടതിനാല്‍ രൂപത്തില്‍ ചെറിയ മാറ്റമുണ്ട്. എന്നാല്‍ പഴയ മീശയില്ലാത്ത ചിത്രങ്ങള്‍ അനില്‍കാന്തുമായി വളരെ സാമ്യമുണ്ട്. സന്ദര്‍ഭം ഒത്തുവന്നാല്‍ പുതിയ ഡിജിപിയെ കാണാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയും പാഷാണം ഷാജിയും ഇടയ്ക്ക് കണ്ടുമുട്ടിയതും നേരത്തെ വാര്‍ത്തയായിരുന്നു. എന്തായാലും പുതിയ ഡിജിപിക്കും അപരനില്‍ നിന്ന് രക്ഷയില്ല.


Read Previous

കൊവിഡ് വ്യാപനത്തിൽ സർക്കാർ ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കണക്കുകൾ സർക്കാർ പുറത്തു വിടാൻ തയ്യാറാവണം. ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍.

Read Next

സൗദിയില്‍ നിന്ന് കാണാതായ പൊന്നാനി സ്വദേശി അബ്ദുല്‍ അസീസ് സൗദിയില്‍ ഇല്ലന്ന്‍ ഔദ്യോഗിക രേഖകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »