Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഇനി പാലക്കാട്ടുകാരിയായി ജീവിക്കും, മകന്റെ ലക്ഷ്യങ്ങൾ നിറവേറ്റിയത് പ്രസ്ഥാനം’; കണ്ണീരണിഞ്ഞ് രാഹുലിന്റെ അമ്മ


പാലക്കാട്: റെക്കോർഡ് ഭൂരിപക്ഷത്തിലാണ് പാലക്കാട് യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ വിജയമുറപ്പിച്ചത്. മണ്ഡലത്തിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് പ്രവർത്തകർ രാഹുലിന്റെ വിജയം ആഘോഷിക്കുന്നത്. അതേ സന്തോഷത്തിലാണ് രാഹുലിന്റെ കുടുംബവും. അടൂരിൽ നിന്നെത്തിയ തന്റെ മകൻ പാലക്കാടിന്റെ എംഎൽഎ ആകാൻ പോകുന്നതിൽ സന്തോഷമുണ്ടെന്നാണ് രാഹുലിന്റെ അമ്മ ബീന പറയുന്നത്. കുടുംബത്തിന്റെ സന്തോഷം മാദ്ധ്യമങ്ങളോട് പങ്കുവയ്ക്കുകയായിരുന്നു രാഹുലിന്റെ അമ്മ.

‘മകന്റെ ലക്ഷ്യങ്ങളെല്ലാം നേടികൊടുത്തത് അവന്റെ പ്രസ്ഥാനമാണ്. വിജയത്തിൽ വളരെയധികം സന്തോഷിക്കുന്നു. കഷ്ടപ്പെട്ടതിന്റെ പ്രതിഫലം കിട്ടിയതിൽ സന്തോഷ മുണ്ട്. പാലക്കാട്ടെ ജനങ്ങൾ മകനെ ഹൃദയത്തിലേ​റ്റി. അവരോടാണ് നന്ദി പറയുന്നത്. പാലക്കാട്ടേയ്ക്ക് താമസം മാറുമെന്ന് പ്രതീക്ഷയില്ലായിരുന്നു. ഇനി പാലക്കാട്ടുകാരി യായി ജീവിക്കും. മകന് പൂർണമായ പിന്തുണ നൽകിയിരുന്നു. കുടുംബത്തിന്റെയും കൂട്ടുകാരുടെയും പിന്തുണയുണ്ടായിരുന്നു. ചെറുപ്പത്തിൽ മകൻ പാർട്ടിയിൽ പ്രവർത്തി ച്ചപ്പോൾ എതിർപ്പ് പ്രകടിപ്പിച്ചു. പിന്നീട് അവന്റെ താൽപര്യം രാഷ്ട്രീയമാണെന്ന് മനസിലാക്കിയതോടെ പിന്തുണയായി നിന്നു’-രാഹുലിന്റെ അമ്മ പറഞ്ഞു.

18,715 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് രാഹുൽ പാലക്കാട് വിജയിച്ചത്. ഷാഫി പറമ്പിലിന് നേടിയതിനെക്കാൾ ഭൂരിപക്ഷത്തോടെയാണ് രാഹുലിന്റെ വിജയം. ഫലപ്രഖ്യാപനത്തിന് തൊട്ടുമുൻപും വലിയ പ്രതീക്ഷയാണ് രാഹുൽ പ്രകടിപ്പിച്ചത്. പിരായിരി പഞ്ചായത്തിലെ വോട്ടുകളാണ് ഒടുവിൽ രാഹുലിന് തുണയായത്. പിരിയാ രിയിൽ 6775 വോട്ടുകളാണ് നേടിയത്. പോസ്റ്റൽ വോട്ടുകളിലും ആദ്യമണിക്കൂറുക ളിലും മുന്നിലായിരുന്ന ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിനെ ആറാം റൗണ്ട് മുതലാണ് രാഹുൽ പിന്നിലാക്കിയത്.


Read Previous

സര്‍ക്കാര്‍ വിരുദ്ധ വികാരമില്ല, സരിനെ ഒപ്പം നിര്‍ത്തും, ചേലക്കരയിലെ വിജയം ഭരണത്തുടര്‍ച്ചയുടെ സൂചന

Read Next

ഉപതിരഞ്ഞെടുപ്പിലെ വിജയം ടീം വർക്കിന്റെ ഫലം, സിപിഎം നടത്തിയത് സംഘ്പരിവാറിനെ നാണിപ്പിക്കുന്ന വർഗീയ പ്രചരണം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »