Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇപ്പോള്‍ സിനിമയിലുള്ളത് ഒരേ ഒരു നായകന്‍’; പെണ്‍മക്കളില്ലാത്ത ‘അമ്മ’യെ വലിച്ചെറിയണമെന്ന് പികെ ശ്രീമതി


കണ്ണൂര്‍: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയെ വലിച്ചെറിയണമെന്ന് സിപിഎം നേതാവ് പികെ ശ്രീമതി.കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കു കയായിരുന്നു പികെ ശ്രീമതി. ഹേമ കമ്മീഷന്‍ റിപോര്‍ട്ടിനെ തടസപ്പെടുത്താന്‍ പോയവര്‍ പോലും സ്വാഗതം ചെയ്യുകയാണ്. റിപോര്‍ട്ട് സിനിമ മേഖലയുടെ ശുദ്ധീ കരണത്തിന് വഴിവെക്കണമെന്നും ശ്രീമതി പറഞ്ഞു.

സിനിമാ മേഖലയിലെ സംഘടനയായ അമ്മ ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്ന തെന്ന് അവര്‍ മറുപടി പറയണം. അമ്മയില്‍ പെണ്‍ മക്കളില്ല. സ്ത്രീകള്‍ വേണ്ടെന്നാണ് അവരുടെ നിലപാട്. പ്രാതിനിധ്യം നല്‍കാത്ത അമ്മയെ വലിച്ചെറിയുകയാണ് വേണ്ടത്. കൂടുതല്‍ചൂഷണം നേരിടേണ്ടി വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാര്‍ പൂര്‍ണമായും മൊഴി കൊടുത്തില്ല.ഇത് അത്ഭുതപ്പെടുത്തുന്നതാണ്.മേഖലയില്‍ പുരുഷന്‍മാര്‍ക്ക് ബഹു മാനവും സ്ത്രീകള്‍ അവഗണനയും നേരിടുന്നു. സ്ത്രീകളോടുള്ള അടിമ മനോഭാവം വച്ചുപുലര്‍ത്തുകയാണ്. വിദ്യാസമ്പന്നമായ കേരളത്തില്‍ പോലും സ്ത്രീകള്‍ അസ മത്വം നേരിടുകയാണ്.ഇത് വേതനത്തിന്റെ കാര്യത്തില്‍ പോലും ഉണ്ടാവുകയാണ്. സ്ത്രീകള്‍ ഇല്ലാത്ത സിനിമയുണ്ടോ? എന്തിനാണ് ഇവരെ രണ്ടാംകിടക്കാരാക്കുന്ന തെന്നും ശ്രീമതി ചോദിച്ചു.

മുന്‍പൊക്കെ സിനിമയില്‍ പ്രേംനസീര്‍ കഴിഞ്ഞാല്‍ ഷീലയാണ്. സത്യന്‍ കഴിഞ്ഞാല്‍ ശാരദ. ഇപ്പോള്‍ സിനിമയില്‍ ഒരുനായകനും നായികയുമില്ല. ഉള്ളത് ഒരേഒരു നായകന്‍ മാത്രമാണെന്നും ശ്രീമതി പറഞ്ഞു. ഒരു പരാതിക്കാരി നേരിട്ട് സര്‍ക്കാരിനെ സമീപി ച്ചാല്‍ കേസ് എടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലേത്. സിനിമാരംഗത്തെ പെണ്‍കു ട്ടികള്‍ അവര്‍ അനുഭവിച്ച വേദനകള്‍ രഹസ്യമായി സര്‍ക്കാരിനോട് പറയണമെന്നും പികെ ശ്രീമതി പറഞ്ഞു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഗൗരവമായ നടപടി സിനിമ മേഖലയില്‍ കൊണ്ടുവരണം. റിപ്പോര്‍ട്ട് ഒരു ചൂണ്ടുപലകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

മോളേ, എനിക്ക് മോളോട് സംസാരിക്കണം’; പ്രമുഖ താരം വിളിച്ച് മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി തിലകന്റെ മകള്‍, അമ്മ എന്ന സംഘടന കോടാലിയാണ്’

Read Next

വാതിലില്‍ മുട്ടിയവര്‍ സൂപ്പര്‍ സ്റ്റാര്‍ മുതലുള്ളവര്‍; ഇല്ലെങ്കില്‍ പറയട്ടെ; കേന്ദ്രമന്ത്രി പോലും മിണ്ടിയില്ലല്ലോയെന്ന് സാറാ ജോസഫ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »