Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രവാസി വ്യവസായി കാട്ടിക്കുളം ഭരതന്‍ അന്തരിച്ചു


തൃശുര്‍: ഇരിങ്ങാലക്കുടയിലെ സാമൂഹ്യ, വിദ്യാഭ്യാസ കലാ- സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന കാട്ടിക്കുളം ഭരതന്‍ (79) നിര്യാതനായി. പ്രവാസി വ്യവസായി ആയിരുന്ന കാട്ടിക്കുളം ഭരതന്‍ കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരാണ്.

ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം പ്രസിഡന്റ്, എസ് എന്‍ ക്ലബ് പ്രസിഡന്റ്, എസ്എന്‍ബിഎസ് സമാജം പ്രസിഡന്റ്, ലയണ്‍സ് ക്ലബ് പ്രസിഡണ്ട്, എസ്എന്‍ഇഎസ് വൈസ്- ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ക്ക് അംഗീകാരമായി ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ വേള്‍ഡ് കൗണ്‍സിലിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2001 ല്‍ കേരള സിറ്റിസണ്‍ ഫോറത്തിന്റെ മാന്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും ലഭിച്ചു.

കിഴുത്താണി കാട്ടിക്കുളം വീട്ടില്‍ കുമാരന്റെയും കല്യാണിയുടെയും മകനാണ് കാട്ടിക്കുളം ഭരതന്‍. ഭാര്യ സുധ. ലിന്റ, ലക്കി (ലണ്ടന്‍), ലാല്‍ എന്നിവര്‍ മക്കളും ഡോ. രാകേഷ്, അമിത് ( ലണ്ടന്‍), ഡോ ശ്യംഗ എന്നിവര്‍ മരുമക്കളുമാണ്.


Read Previous

അധികാര സുഖശീതളിമയില്‍ നിന്നും മാറി സഞ്ചരിച്ച ഗാന്ധിയന്‍, എപ്പോള്‍ ഒഴിയണം?’; നൂറു മേനി ജയത്തിന്‍റെ തിളക്കത്തിനു പിന്നാലെ രാജി എഴുതി പടിയിറക്കം, തെന്നല്‍ പോലെ തെന്നല 

Read Next

എന്‍റെ കൃഷിയിടം ജപ്തി ചെയ്യരുതേ…’; പരിസ്ഥിതി പുരസ്‌കാരം വാങ്ങുന്നതിനിടെ മുഖ്യമന്ത്രിയോട് നാലാം ക്ലാസുകാരി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »