Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്‌കൂള്‍ മുറിയില്‍ വെച്ച് നഗ്ന ദൃശ്യം പകര്‍ത്തി, 30 വര്‍ഷം നീണ്ട പീഡനം, കൊല്ലുമെന്ന് ഭീഷണി; സിപിഎം നേതാവിനെതിരെ കേസ്


കാസര്‍കോട്: വീട്ടമ്മയ്‌ക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സിപിഎം നേതാവി നെതിരേ കേസ്. എന്‍മകജെ ഗ്രാമപഞ്ചായത്തംഗവും എയ്ഡഡ് സ്‌കൂള്‍ അധ്യാപകനും സിപിഎം കുമ്പള മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ എസ് സുധാകരനെതിരെയാണ് കാസര്‍കോട് വനിതാ പൊലീസ് കേസെടുത്തത്. പീഡനം സംബന്ധിച്ച് വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കും ഡിജിപിക്കും പരാതി നല്‍കി ഒരാഴ്ചയ്ക്ക് ശേഷമാണ് നടപടി.

30 വര്‍ഷമായി ഇയാളുടെ ലൈംഗികാതിക്രമത്തിനിരയാണെന്നും തന്നെയും മക്കളെയും കൊല്ലുമെന്ന ഭീതിയിലാണ് ഇപ്പോള്‍ പരാതി നല്‍കിയതെന്നുമാണ് വീട്ടമ്മ പറയുന്നത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികമായി പീഡിപ്പിച്ചത്. എന്നാല്‍, കല്യാണം കഴിക്കാതെ വഞ്ചിച്ചെന്നും താന്‍ പിന്നീട് മറ്റൊരു കല്യാണം കഴിച്ചെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ മുറിയില്‍നിന്ന് ഉള്‍പ്പെടെ നഗ്‌ന ദൃശ്യം പകര്‍ത്തി അയച്ചു. പിന്നീട് ഭീഷണിപ്പെടുത്തി ലോഡ്ജില്‍ എത്തിച്ച് നിരന്തരം പീഡിപ്പിച്ചെന്നും പരാതിയിലുണ്ട്.

ആരോപണത്തെ തുടര്‍ന്ന് സുധാകരനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തി നായി മൂന്നംഗം കമ്മിഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം നടക്കുന്ന തിനിടെയാണ് പൊലീസ് കേസെടുത്തത്. ജബ്ബാര്‍ വധക്കേസില്‍ സുധാകരന്‍ ശിക്ഷിക്കപ്പെട്ടിരുന്നു. മേല്‍ക്കോടതി ശിക്ഷ റദ്ദാക്കിയതോടെയാണ് ജയില്‍മോചിതനായത്. ഹൈക്കോടതിയുടെ വിധിക്കെതി രെയുള്ള അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.


Read Previous

പ്രവര്‍ത്തിച്ച പ്രസ്ഥാനം വലിയ വിഷമം തന്നു; കോണ്‍ഗ്രസ് എന്റെ തറവാട്’

Read Next

ഷോപ്പിങ് ബാഗുകളിലും കവറുകളിലും ദൈവനാമങ്ങൾ ഉപയോഗിക്കരുത്; ഉത്തരവിറക്കി സൗദി അറേബ്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »