ഓ ഐ സി സി അൽ ഖർജ്ജ് യുനിറ്റ്  രൂപവത്കരിച്ചു, സവാദ് അയത്തിൽ പ്രസിഡണ്ട്‌, ഷാജി മുത്തേടം ജനറൽ സെക്രട്ടറി


റിയാദ് : ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ ഒഐസിസി അൽഖർജ്ജ് യുനി റ്റ് കമ്മിറ്റി നിലവിൽ വന്നു. അൽ ഖർജിലെ റൗദ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന രൂപീകരണ യോഗത്തിന് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു.

ഓ ഐ സി സി അൽ ഖർജ്ജ് യുനിറ്റ്  ഭാരവാഹികള്‍ ( ഇടത്ത് നിന്ന് ) ,മുഖ്യ രക്ഷാധികാരി പോൾ പൊട്ടക്കൽ, പ്രസിഡണ്ട്‌ സവാദ് അയത്തിൽ,, ജനറല്‍സെക്രട്ടറി ഷാജി മുത്തേടം, ട്രഷറര്‍ ബോസ്സ് കുര്യൻ ജോയ് എന്നിവര്‍

ജനറൽ സെക്രട്ടറി നിഷാദ് ആലംകോട് ആമുഖ പ്രഭാഷണം നടത്തി. ഒഐസിസി സീനിയർ നേതാവും ഗ്ലോബൽ കമ്മിറ്റി അംഗവുമായ റസാഖ് പൂക്കോട്ടു പാടം യോഗം ഉത്‌ഘാടനം ചെയ്തു. അൽ ഖർജ്ജ് യുനിറ്റ് കമ്മിറ്റിയുടെ ചാർജുള്ള റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ ഭാരവാഹികളെ പ്രഖ്യാപിച്ചു.

മുൻ പ്രസിഡണ്ട്‌ അബ്‌ദുള്ള വല്ലാഞ്ചിറ, നാഷണൽ കമ്മിറ്റി നതാക്കൾ ആയ അഡ്വ. അജിത്, സലീം അർത്തിയിൽ, സെൻട്രൽ കമ്മിറ്റി ഭാരവഹികളായ അമീർ പട്ടണത്ത്,ജോൺസൺ മാർക്കോസ് ,ഹക്കീം പട്ടാമ്പി, ജില്ലാ നേതാക്കന്മാരായ സിദ്ധിക്ക് കല്ലുപറമ്പൻ, ഹരിന്ദ്രൻ കണ്ണൂർ, നാസർ വലപ്പാട് ,മൊയ്തീൻ പാലക്കാട് ,അൻസാർ വർക്കല എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. റിയാദ് സെൻട്രൽ കമ്മിറ്റി യുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും നിയുക്ത കമ്മിറ്റി ട്രഷറർ ബോസ്സ് കുര്യൻ ജോയ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി സവാദ് അയത്തിൽ (പ്രസിഡന്റ്), ഷാജി മുത്തേടം (ജനറൽ സെക്രട്ടറി),
ബോസ്സ് കുര്യൻ ജോയ്(ട്രഷറർ),പോൾ പൊട്ടക്കൽ(മുഖ്യ രക്ഷാധികാരി )സജു മത്തായി,സാം വർഗീസ് സാബു (വൈസ് പ്രസിഡന്റ് ),കെവിൻ പോൾ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരെഞ്ഞെടുത്തു.
നിർവ്വാഹക സമിതി അംഗങ്ങളായി അബ്‌ദുൾ ഹക്കീം, ഷഫീഖ് ,ജോർജ്, അലി അബ്ദുള്ള, മുഹമ്മദ്‌ റാഷിദ്‌, ലിബിൻ, ഇബ്രാഹിം,മനു ദാമോദരൻ, നൗഷാദ് ,സജി ഉമ്മന്നൂർ, റഹ്മത്തുള്ള,ജൂബിർ തിരൂരങ്ങാടി എന്നിവരെയും തെരെഞെടുത്തു.

റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നിന്ന് കൊണ്ട് മികച്ച രീതിയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങ ള്‍ക്കും ജനകിയ വിഷയങ്ങള്‍ക്കും മുന്‍തൂക്കം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുമെന്ന് നിയുക്ത ഭാര വാഹികൾ അറിയിച്ചു.


Read Previous

ജനാധിപത്യബോധവും പൗരബോധവും വളര്‍ത്തിയെടുക്കാന്‍ കലാലയ തെരഞ്ഞെടുപ്പ് ഒരുക്കി ഡ്യൂൺസ്

Read Next

തെറ്റായ സന്ദേശം നൽകും’; മുഖ്യമന്ത്രിയുടെ വിരുന്ന് നിരസിച്ച് രാജേന്ദ്ര അർലേക്കറും ആനന്ദബോസും ശ്രീധരൻപിള്ളയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »