Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നാലാം ഓണത്തിന് ന​ഗരം വിറപ്പിക്കാൻ ഇറങ്ങും! ‘പുലി’പ്പൂരത്തിന് ഇന്ന് കൊടിയേറ്റ്


തൃശൂർ: പുലികളി മഹോത്സവം 2025ന് ഇന്ന് കൊടിയേറും. രാവിലെ 9.00ന് തൃശൂര്‍ നടുവിലാലില്‍ മേയർ എംകെ വർഗീസ് നിർവഹിക്കും. ഇക്കുറി 9 പുലികളി സംഘങ്ങളാണ് നഗരം വിറപ്പിക്കാൻ ഇറങ്ങുക. തൃശൂര്‍ കോര്‍പറേഷന്‍ നാലോണനാളില്‍ നടത്തിവരുന്ന പുലികളി മഹോത്സവം സെപ്റ്റംബര്‍ 8നാണ്.

അത്തം പിറക്കുന്ന നാളെ തെക്കേ ഗോപുര നടയിൽ ഭീമൻ പൂക്കളമിടും. സായാഹ്ന സൗഹൃദ കൂട്ടാ യ്മയാണ് മെ​ഗാ പൂക്കളം ഒരുക്കുന്നത്. അത്തപ്പൂക്കളം ഓണാഘോഷത്തിന്റെയും ടൂറിസം വാരാഘോ ഷത്തിന്റെയും ജില്ലാതല ഉദ്ഘാടനം കൂടിയാകും.

നാളെ പുലർച്ചെ മൂന്നിന് അത്തപ്പൂക്കളത്തിലേക്കുള്ള ആദ്യ പൂവ് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടിഎസ് പട്ടാഭിരാമന്‍ അര്‍പ്പിക്കും. തുടര്‍ന്ന് 150 പ്രവര്‍ത്തകര്‍ പൂക്കളം അണിയിച്ചൊരുക്കും.

രാവിലെ 10-ന് വി രാധാക്യഷ്ണന്റെ നേതൃത്വത്തില്‍ ഓണപ്പാട്ടുകളോടെ ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളില്‍ അത്തപ്പൂക്കള സമര്‍പ്പണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ രവീന്ദ്രന്‍ നിര്‍വഹിക്കും. പി ബാലചന്ദ്രന്‍ എംഎല്‍എ ഓണാഘോഷങ്ങളുടെ പതാക ഉയര്‍ത്തും.

വൈകീട്ട് ആറിന് ‘ദീപച്ചാര്‍ത്ത്’ പൂക്കളത്തിന് ചുറ്റും ദീപങ്ങള്‍ തെളിയിച്ച് ഒരുക്കും. ദീപച്ചാര്‍ത്ത് മേയര്‍ എംകെ വര്‍ഗീസും ചീഫ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രമ്യ മേനോനും ചേര്‍ന്ന് നിര്‍വഹിക്കും. തുടര്‍ന്ന് മുന്‍ മേയര്‍ അജിതാ വിജയന്‍, അഭിഭാഷക കൂട്ടായ്മ കണ്‍വീനര്‍ ദീപാ കുമാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറു കണക്കിന് വനിതകളുടെ കൈകൊട്ടിക്കളി അരങ്ങേറും.


Read Previous

3 മലയാളി താരങ്ങള്‍ക്ക് ഇടം; ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു; ഖാലിദ് ജമീലിന്റെ ആദ്യ വെല്ലുവിളി

Read Next

നാടും നഗരവും ഒരുങ്ങി. പൊന്നോണത്തിന്‍റെ വരവറിയിച്ച് ഇന്ന് അത്തം! നാടെങ്ങും ഉത്സവലഹരിയില്‍; ഇനി മലയാളികള്‍ക്ക് ഓണം മൂഡ്, കേരളത്തിന്‍റെ സാംസ്‌കാരിക വൈവിധ്യത്തിന്‍റെ നേര്‍ക്കാഴ്ചയായ തൃപ്പുണിത്തുറ അത്തച്ചമയ ഘോഷയാത്ര

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »