Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഒരുവശത്ത് ക്രിസ്മസ് ആഘോഷങ്ങൾ തടയുക; എന്നിട്ട് ക്രൈസ്തവ വോട്ട് തട്ടാൻ കപട നാടകം കളിക്കുക, ഇതാണ് ബിജെപി’: സന്ദീപ് വാര്യർ


പാലക്കാട്: നല്ലേപ്പിള്ളി ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയ സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് അടുത്തയിടെ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇതുവരെ സംഭവത്തെ തള്ളിക്കളഞ്ഞിട്ടില്ലെന്നും മൗനം സമ്മതമായെടുക്കാമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുകയും അവരുടെ ആഘോഷങ്ങളെ തടയുകയും ചെയ്യുന്നു. എന്നാല്‍ മറുവശത്ത് വോട്ടിന് വേണ്ടി കപട നാടകം കളിക്കുകയാണെന്നും അദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

‘പാലക്കാട് സ്‌കൂളില്‍ ക്രിസ്തുമസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് സംഘപരിവാര്‍ സംഘടന തന്നെയാണ്. ഈ നേരം വരെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഈ അതിക്രമത്തെ തള്ളിപ്പറഞ്ഞിട്ടില്ല. അതായത് മൗനം സമ്മതമാണ്. ഒരുവശത്ത് ക്രൈസ്തവരെ ആക്രമിക്കുക, അവരുടെ ആഘോഷങ്ങളെ തടയുക, അവരുടെ വിശ്വാസങ്ങളെ അവമതിക്കുക. എന്നിട്ട് നാണമില്ലാതെ ക്രൈസ്തവ വോട്ട് തട്ടാന്‍ കപട നാടകം കളിക്കുക. ഇതാണ് ബിജെപി.’- സന്ദീപ് കുറിച്ചു.

സംഭവത്തില്‍ നല്ലേപ്പിള്ളി സ്വദേശികളും വിഎച്ച്പി പ്രാദേശിക നേതാക്കളുമായ വടക്കുംതറ കെ.അനില്‍കുമാര്‍ (52), മാനാംകുറ്റി കറുത്തേടത്ത്കളം സുശാസനന്‍ (52), തെക്കുമുറി വേലായുധന്‍ (58) എന്നിവരെ ചിറ്റൂര്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, മതസ്പര്‍ദ വളര്‍ത്തുന്ന രീതിയില്‍ അസഭ്യം പറയല്‍, അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തിയതുള്‍പ്പടെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. സ്‌കൂള്‍ പ്രധാനാധ്യാപികയുടെ പരാതിയിലാണ് നടപടി.വെള്ളിയാഴ്ചയാണ് സംഭവം. ശ്രീകൃഷ്ണ ജയന്തി അല്ലാതെ മറ്റൊരാഘോഷവും വേണ്ടെന്നായിരുന്നു അതിക്രമിച്ച് കയറി സംഘപരിവാര്‍ പ്രവര്‍ത്തകരായ മൂന്ന് പേരുടെയും നിലപാട്.


Read Previous

ലോകകപ്പ് ഫുട്ബോൾ വേദി നേടിയ സൗദി അറേബ്യക്ക് അഭിനന്ദനങ്ങളറിയിച്ച് റിയാദ് ടാക്കീസ്

Read Next

പൂരം കലക്കാൻ തിരുവമ്പാടി ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തി, നീക്കം ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്’; എഡിജിപിയുടെ റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »