ഏഴാം നാള്‍ അവര്‍ ഒന്നിച്ചു മടങ്ങി; അന്തരീക്ഷത്തില്‍ സര്‍വമത പ്രാര്‍ഥനകള്‍; കൂട്ട സംസ്കാരത്തിനിടെ കനത്ത മഴ


കല്‍പ്പറ്റ: മണ്ണില്‍ പുതഞ്ഞുപോയ നാട്ടില്‍, ജാതിമത ഭേദമില്ലാതെ അവര്‍ മണ്ണിനോട് ചേര്‍ന്നു. ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും മൃത ദേഹങ്ങളും 154 ശരീരഭാഗങ്ങളുമാണ് സംസ്‌കരിച്ചത്.പുത്തുമലയിലേക്ക് നടപടികള്‍ പൂര്‍ത്തിയാക്കി എത്തിച്ചപ്പോള്‍ നാടാകെ ഒന്നാകെ വിട നല്‍കാന്‍ എത്തി. സംസ്കാര ത്തിനിടെ കനത്ത മഴ പെയ്തപ്പോള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ടാര്‍പോളിന്‍ ഉയര്‍ത്തിടിച്ചാണ് സംസ്കാരച്ചടങ്ങുകള്‍ നടത്തിയത്.

കൂട്ടസംസ്‌കാരത്തിന്റെ ആദ്യദിനമായ ഞായറാഴ്ച തിരിച്ചറിയാന്‍ സാധിക്കാത്ത എട്ട് മൃതദേഹങ്ങളും തിരിച്ചറിയപ്പെടാതെ പോയ 88 ശരീരഭാഗങ്ങളും സംസ്‌കരിച്ചിരുന്നു. ചാലിയാറില്‍നിന്നും ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്നുമായി ലഭിച്ച മൃതദേഹങ്ങളാണ് ഞായറാഴ്ച സംസ്‌കരിച്ചത്.

വിവിധ മതങ്ങളുടെ പ്രാര്‍ഥനകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്‌കാരം.

ഓരോ ശരീരഭാഗവും പ്രത്യേകം പെട്ടികളിലാക്കിയാക്കിയാണ് സംസ്‌കരിച്ചത്. സംസ്‌കരിച്ച ശരീരഭാഗങ്ങളുടെ ഡിഎന്‍എ നമ്പര്‍ പ്രത്യേകം പ്രദര്‍ശിപ്പിക്കും. തിരിച്ചറി യാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് മുന്‍പായി ഇന്‍ക്വസ്റ്റ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയിരുന്നു. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുള്‍പ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിച്ചു. ഡിഎന്‍എ സാംപിള്‍, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയും ശേഖരിച്ചിട്ടുണ്ട്.


Read Previous

പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ഏകാധിപത്യത്തിലേക്ക് നീങ്ങിയ ഭരണാധികാരി, ഇന്ത്യയ്ക്ക് പ്രിയപ്പെട്ടവള്‍, മതമൗലികവാദികളെ സധൈര്യം നേരിട്ടു; ജനാധിപത്യവാദിയില്‍ തുടക്കം, ഏകാധിപത്യത്തിലേക്കുള്ള പാതയില്‍ വീണ ഷെയ്ഖ് ഹസീന ഒടുവില്‍ ജനരോഷം ഭയന്ന് പലായനം

Read Next

പുഴയുടെ ഒരു ഭാഗത്ത് എത്തിയപ്പോൾ നായ മണ്ണിൽ മാന്താൻ തുടങ്ങി. ആദ്യം ഞങ്ങൾ കാര്യമാക്കിയില്ല. വീണ്ടും നായ മണം പിടിക്കുന്നത് കണ്ട് ഞങ്ങളുടെ ടീം പോയി പരിശോധിച്ചപ്പോൾ ഒരു കെെയാണ് ആദ്യം കണ്ടത്. പിന്നെ തലയും കണ്ടു രക്ഷാപ്രവർത്തകർക്കൊപ്പം ചാലിയാർ പുഴ നീന്തിക്കടന്നു;​ മണ്ണിനടിയിൽ കിടന്ന മൃതദേഹം കണ്ടെത്തി വളർത്തുനായ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »