Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരാളെ ജനിച്ച മതത്തിൽ തളച്ചിടാനാവില്ല; മതം മാറുന്നവർക്ക് രേഖകൾ തിരുത്തി കിട്ടാൻ അവകാശമുണ്ട്’: ഹൈക്കോടതി


കൊച്ചി: മതം മാറുന്ന വ്യക്തിക്ക് രേഖകൾ തിരുത്തി കിട്ടാൻ അവകാശമുണ്ടെന്നു ഹൈക്കോടതി. മതസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഏതെ ങ്കിലും മതത്തിൽ ജനിച്ചുവെന്ന കാരണത്താൽ വ്യക്തിയെ ആ മതത്തിൽ തന്നെ തളച്ചിടാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ക്രിസ്തുമതം സ്വീകരിച്ച കൊച്ചി മഞ്ഞുമ്മൽ സ്വദേശികളായ സഹോദരങ്ങളുടെ വിദ്യാഭ്യാസ രേഖകൾ തിരുത്താൻ അനുമതി നൽകിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.

ഹിന്ദു മാതാപിതാക്കൾക്കു ജനിച്ച് ക്രിസ്തു മതത്തിലേക്ക് മാറിയ ലോഹിത്, ലോജിത് എന്നിവരാണ് കോടതിയ സമീപിച്ചത്. 2017ൽ മതം മാറിയ ഹർജിക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്ത ശേഷം സ്കൂൾ രേഖകൾ തിരുത്താൻ അപേക്ഷ നൽകി. പേരു തിരുത്തി നൽകിയെങ്കിലും മതം തിരുത്തി നൽകാൻ പരീക്ഷാ കമ്മിഷണർ വിസമ്മതിക്കുകയായിരുന്നു. സ്കൂൾ രേഖകളിൽ മതം തിരുത്താൻ വ്യവസ്ഥയില്ലെന്നാണ് കാരണമായി പറഞ്ഞത്. ഇതിനെതിരെയാണ് സഹോദരങ്ങൾ കോടതിയെ സമീപിച്ചത്.

സ്കൂൾ രേഖയിൽ മതം തിരുത്താൻ വ്യവസ്ഥയില്ലെന്ന പേരിൽ ഒരാളെയും ജനിച്ച മതത്തിൽ തന്നെ തളച്ചിടാനാവില്ലെന്നു കോടതി പറഞ്ഞു. മതം മാറുന്നതു രേഖകളിൽ തിരുത്തി നൽകാതിരിക്കുന്നത് അവരുടെ ഭാവിയെ ബാധിക്കും. ഇത്തരം കടുത്ത നിലപാടുകൾ ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ലംഘനമാകും. തിരുത്തൽ നിഷേധിച്ച പരീക്ഷാ കമ്മിഷണറുടെ ഉത്തരവു റദ്ദാക്കിയ കോടതി, ഒരുമാസത്തിനകം തിരുത്തി നൽകാൻ നിർദേശിച്ചു.


Read Previous

മന്ത്രിമാരായ മുഹമ്മദ് റിയാസും ശശീന്ദ്രനും ഷിരൂരിലേക്ക്; തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി റിയാസ്

Read Next

ബാങ്ക് വഴിയുള്ള പണമിടപാടുകള്‍ക്ക് കെ.വൈ.സി നിര്‍ബന്ധം; നിര്‍ദേവുമായി റിസര്‍വ് ബാങ്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »