പാടി മറഞ്ഞത് അത്രമേൽ പ്രിയപ്പെട്ടൊരാൾ; ഭാവഗായകനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ആയിരങ്ങൾ


തൃശൂര്‍: ഭാവഗായകനു വിട നൽകുകയാണ് സാംസ്‌കാരിക കേരളം. പി. ജയചന്ദ്രനെ അവസാനമായി കാണാനും അന്തിമോപചാരമർപ്പിക്കാനും തൃശൂരിലേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങളാണ്. പൂങ്കുന്നത്തെ വസതിയിലും കേരള സംഗീത അക്കാദമി റീജിയണൽ തീയറ്റർ അങ്കണത്തിലുമായിരുന്നു പൊതുദർശനം.

നാട്ടുകാർക്കെല്ലാം അത്രമേൽ പ്രിയപ്പെട്ടരാൾ പാടി മറഞ്ഞിരിക്കുന്നു. അസുഖങ്ങളിൽ നിന്ന് തിരികെ വരുമെന്ന പ്രതീക്ഷയായിരുന്നു എല്ലാവരിലും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്ക്കാരം.

വീട്ടിൽ നിന്ന് കേരള സംഗീത അക്കാദമി ഹാളിലേക്ക് പൊതുദർശനത്തിന് എത്തിയപ്പോൾ അവിടെയും വലിയ ജനാവലി കാത്തു നിന്നു. ജയചന്ദ്രൻ ആലപിച്ച പ്രിയപ്പെട്ട ഗാനങ്ങൾ മുഴങ്ങുന്ന അന്തരീക്ഷത്തി ലാണ് പൊതുദർശനം നടന്നത്. കലാ രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി

രാവിലെ ആശുപത്രിയിൽ നിന്ന് കുടുംബാംഗങ്ങളും മുൻ മന്ത്രി വി എസ് സുനിൽകുമാറും ജയരാജ് വാര്യരും ചേർന്നായിരുന്നു മൃതദേഹം ഏറ്റുവാങ്ങിയത്. നാളെ രാവിലെ എട്ടുമണി വരെ വീട്ടിൽ പൊതുദർശനം തുടരും. ശേഷം തറവാട് വീടായ പറവൂർ പാലിയത്ത് വീട്ടിലേക്ക് കൊണ്ടുപോകും. മൂന്നുമണിക്ക് ശേഷം കുടുംബവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.


Read Previous

ഒരു നടൻ മാത്രമല്ല വലിയ മനുഷ്യൻ കൂടിയാണ്’; ‘ഇനി കരയരുത്…’ സഹതാരത്തോട് ക്ഷമ ചോദിച്ച് ആസിഫ് അലി

Read Next

എം.ടി. ഒരു കാലഘട്ടത്തിൻറെ മഹാപ്രതിഭ: ഡോ. ജോർജ് ഓണക്കൂർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »