ആധാര്‍ സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം


കൊച്ചി: ആധാര്‍ കാര്‍ഡുകള്‍ ഓണ്‍ലൈന്‍വഴി സൗജന്യമായി പുതുക്കാന്‍ ജൂണ്‍ 14 വരെ അവസരം. 10 വര്‍ഷം മുമ്പ് അനുവദിച്ച ആധാര്‍ കാര്‍ഡുകള്‍ വരെ ഇത്തരത്തില്‍ പുതുക്കാം. ഇതുവരെ അപ്‌ഡേഷന്‍ ഒന്നും ചെയ്തിട്ടില്ലാത്ത കാര്‍ഡുകള്‍ പുതുക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍, മേല്‍വിലാസ രേഖകള്‍ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റില്‍ സൗജന്യമായി അപ് ലോഡ് ചെയ്യാം.

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കു മാത്രമേ ഓണ്‍ലൈന്‍ സംവി ധാനം ഉപയോഗിക്കാനാവൂ. അക്ഷയ-ആധാര്‍ കേന്ദ്രങ്ങള്‍വഴി ഈ സേവനം ലഭ്യമാകു ന്നതിന് 50 രൂപ ഫീസ് നല്‍കണം.

സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നിര്‍ബന്ധമായും നല്‍കണമെന്ന് സംസ്ഥാന ഐ.ടി മിഷന്‍ അറിയിച്ചു. രജിസ്‌ ട്രേഷന്‍ സമയത്ത് മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ നല്‍കാതിരുന്ന വര്‍ക്കും പിന്നീട് മാറിയവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

നിലവില്‍ നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ എന്റോള്‍മെന്റിന് ബയോമെട്രിക്‌സ് വിവരങ്ങള്‍ ശേഖരിക്കേണ്ടതില്ല. എന്നാല്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റും മാതാപിതാക്കളിലൊ രാളുടെ ആധാറും ഹാജരാക്കണം.

കുട്ടികളുടെ ആധാര്‍ ബയോമെട്രിക്‌സ് എന്നിവ അഞ്ച്, 15 വയസുകളില്‍ നിര്‍ബന്ധ മായും പുതുക്കണം. അഞ്ച് വയസുകാര്‍ക്ക് ഏഴു വയസുവരെയും 15 കാര്‍ക്ക് 17 വയസുവരെയും പുതുക്കല്‍ സൗജന്യമാണ്. ഇതു കഴിഞ്ഞുള്ള എന്റോള്‍മെന്റിന് 100 രൂപ ഫീസ് നല്‍കേണ്ടി വരും.


Read Previous

രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ 6000 രൂപ; മുൻകാല പ്രാബല്യത്തോടെ പദ്ധതി കേരളത്തിലും

Read Next

അരിക്കൊമ്പന്‍ കേരളാ വനാതിര്‍ത്തിയില്‍: പടക്കം പൊട്ടിച്ച് തുരത്താന്‍ വനം വകുപ്പ്; മൂന്ന് ദിവസത്തിനിടെ സഞ്ചരിച്ചത് മുപ്പതിലധികം കിലോമീറ്റര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »