Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മേയറെ കൊല്ലും, റീത്തുമായി പ്രതിപക്ഷ അംഗങ്ങള്‍; തൃശൂര്‍ നഗരസഭായോഗത്തില്‍ ബഹളം


തൃശൂര്‍: റോഡ് അപകടത്തെ ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റം ആയതോടെ കോര്‍പ്പറേഷന്‍ യോഗം അരമണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവച്ചു. മൂന്നുദിവസം മുമ്പ് എംജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ബസ്സിനടിയില്‍ പെട്ടു മരിച്ചിരുന്നു. യുവാവിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ചുവന്ന ചായത്തില്‍ കുളിച്ചാണ് പ്രതിപക്ഷ അംഗങ്ങള്‍ യോഗത്തിന് എത്തിയത്.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നാകെ ടേബിളിനു മുകളില്‍ കയറി മുദ്രാവാക്യം വിളിച്ചു. പ്രതിരോധിക്കാന്‍ ഭരണപക്ഷവും രംഗത്തിറങ്ങിയതോടെ രംഗം കലുഷിതമായി. യോഗത്തില്‍ പ്രശ്‌നമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നതിനാല്‍ പൊലീസും സ്ഥലത്തുണ്ടായിരുന്നു.

10 അംഗങ്ങളെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു. മേയറെ കൊല്ലുമെന്നും ശരീരത്തില്‍ റീത്തുവയ്ക്കും എന്ന് പ്രതിപക്ഷ നേതാവ് രാജന്‍ പല്ലന്‍ പ്രഖ്യാപിച്ചതോടെയാണ് രംഗം കൂടുതല്‍ ശബ്ദമുഖരിതമായത്. നഗരത്തിലെ തകര്‍ന്ന റോഡുകള്‍ തുടര്‍ച്ചയായി മനുഷ്യജീവന് ഭീഷണിയാകുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കഴിഞ്ഞദിവസം രാത്രിയിലും ബൈക്കിലെത്തിയ ദമ്പതികള്‍ കുഴിയില്‍ വീണു ഗുരുതര പരിക്കേറ്റിരുന്നു.


Read Previous

റവാഡയ്ക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു’; പൊലീസ് മേധാവി നിയമനത്തില്‍ എം വി ​ഗോവിന്ദൻ

Read Next

റഹീം കേസ് :റിയാദ് ഗവർണ്ണർക്ക് ദയാ ഹരജി നൽകും – നിയമ സഹായ സമിതി. കൂടുതല്‍ ശിക്ഷ ആവിശ്യപെട്ട് പബ്ലിക് പ്രോസിക്യൂഷൻ അപ്പീൽ നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »