കരുവാറ്റ : സെന്റ് സെന്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയൽ ” നടപ്പിൽ നിർമ്മലരായിരിപ്പീൻ ” എന്ന ചിന്താവിഷയത്തിൽ മാർച്ച് 31ാം തിയതി ആരംഭിച്ച ഒ വി ബി എസ് ഇന്നലെ സമാപിച്ചു.

ഒവിബീ എസിന് സമാപനം കുറിച്ചു കൊണ്ടുള്ള റാലി കരുവാറ്റ പള്ളിയിൽ നിന്നും ആരംഭിച്ച് അടൂർ സെന്റ് ജോൺ ഓഫ് ദി ക്രോസ്സ് ലത്തീൻ കത്തോലിക്ക ദൈവാലയത്തിലെ സ്വീകരണത്തിന് ശേഷം തിരികെ എത്തി. സ്വീകരണത്തിന് ഫാ. ജോസ് വെച്ചുവെട്ടിക്കൽ നേതൃത്വം നൽകി.
സമാപന സമ്മേളനം ഇടവക വികാരി റവ.ഫാ. ഷിജു ബേബി അദ്ധ്യക്ഷത വഹിച്ചു. ഗവ. ആർട്ട്സ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ഷിജോ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ജോൺ ഉമ്മൻ, ഗീവർഗ്ഗീസ് ജോസഫ്, സൈമൺ തോമസ്, റെനി ജോർജ്ജി, ജാൻസി ഫിലിപ്പ്, ജിനു കളയ്ക്കൽ എന്നിവർ പ്രസംഗിച്ചു