Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആർഎസ്എസ് മേധാവിക്കെതിരെ ഒവൈസി’കുട്ടികളുടെ എണ്ണം കുടുംബങ്ങൾ തീരുമാനിക്കേണ്ട  വിഷയമല്ലേ, ബ്രഹ്മചാരികൾ എന്തിനാണ് അഭിപ്രായം പറയുന്നത്’


ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ ദമ്പതിമാർക്കും മൂന്നുകുട്ടികൾ വേണം എന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. ഇത്തരം പരാമർശങ്ങൾ സ്ത്രീകൾക്കുമേൽ അന്യായമായ ഭാരം അടിച്ചേൽപ്പിക്കുന്നതാണെന്നാണ് ഒവൈസി പറയുന്നത്.

ആളുകളുടെ കുടുംബജീവിതത്തിലേക്ക് എത്തിനോക്കാൻ ആരാണ് ആർഎസ്എസ് മേധാവിക്ക് അവസരം നൽകിയതെന്നും ഒരു അഭിമുഖത്തിൽ ഒവൈസി ചോദിച്ചു.

‘ വ്യത്യസ്ത മുൻഗണനകളുള്ള ഇന്ത്യൻ സ്ത്രീകളുടെ മേൽ നിങ്ങൾ എന്തിനാണ് കൂടുതൽ ഭാരം ചുമത്താൻ ശ്രമിക്കുന്നത്. മുസ്ലീം ജനസംഖ്യാ വളർച്ചാനിരക്ക് ഇതിനകം കുറഞ്ഞുവരികയാണ്. നിലവിൽ 14.2 ശതമാനം മാത്രമാണ് അത്.

ആർഎസ്എസും അനുബന്ധ ഗ്രൂപ്പുകളും വിദ്വേഷം പ്രചരിപ്പിക്കുകയാണ്. മുസ്ലീം വിദ്വേഷം നിലനിറുത്താൻ ആർഎസ്എസ് സ്പോൺസർ ചെയ്യുന്നത് അവർ പിന്തുണ നൽകുന്ന സംഘടനകളെയാണ്. മോദി ഭരണകാലത്ത് ഇത്തരം വിദ്വേഷം സ്ഥാപനവൽക്കരിക്കപ്പെട്ടു’- ഒവൈസി പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പുറത്താക്കാൻ വോട്ടർമാരോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ സംഭലിൽ ഹിന്ദുവിഭാഗത്തിന്റെ ജനസംഖ്യ 15 ശതമാനമായി കുറഞ്ഞെന്നുള്ള റിപ്പോർട്ട് പക്ഷപാതപരമാണെന്നും ഒവൈസി മറ്റൊരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ജനസംഖ്യാപരമായ ലാഭം വിചാരിച്ചപോലെ ലഭിക്കാത്തതുകൊണ്ടാകാം മൂന്നുകുട്ടികൾ വേണമെന്ന നയം ആർഎസ്എസ് മേധാവി മുന്നോട്ടുവച്ചതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും 35 വയസിന് താഴെയുള്ളവരാണ്.

അവർക്ക് തൊഴിലവസരമോ വിദ്യാഭ്യാസമോ പരിശീലനമോ നൽകാൻ മോദിയും മോഹൻഭഗവതും പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.’ എത്ര കുട്ടികൾ വേണമെന്ന് ഒരു സ്ത്രീ അവരുടെ കുടുംബവുമായാേ ഭർത്താവുമായോ ആലോചിച്ച് തീരുമാനിക്കേണ്ട വിഷയമല്ലേ?. അവരെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നത്. ആർഎസ്എസിലുള്ള പലരും ബ്രഹ്മചാരികളായി കഴിയുന്നവരാണ്. അവർ ചെയ്യാത്ത കാര്യങ്ങളിൽ അവരെന്തിനാണ് അഭിപ്രായം പറയുന്നത് അഭിമുഖത്തിൽ ഒവൈസി ചോദിച്ചു.


Read Previous

തുറന്നു പറച്ചിലുമായി മണിയന്‍പിള്ളരാജു ‘സർജറി ചെയ്തത് കൊണ്ട് അന്ന് ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ടായിരുന്നു’

Read Next

ഒമ്പതാം ക്ലാസുകാരി സ്‌കൂളിലെ ടോയ്‌ലറ്റിൽ പ്രസവിച്ചു; പ്രതിയായ 28കാരൻ പിടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »