മുഖത്തെ പാടുകളും പ്രശ്‌നങ്ങളും മാറി നല്ല തിളക്കമുള്ള ചർമം നേടണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. അതിനായി ബ്യൂട്ടി പാർലറുകളിൽ പോയി കെമിക്കൽ ട്രീറ്റ്‌മെന്റുകൾ ചെയ്യുന്നവരാണ് ഭൂരിഭാഗവും. എന്നാൽ, ഇത് പെട്ടെന്നുള്ള ഫലം തരുമെങ്കിലും പിന്നീട് പാർശ്വഫലങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ, കെമിക്കലുകൾ ഇല്ലാത്ത നാച്വറൽ സാധനങ്ങൾ ഉപയോഗിക്കുന്നതാണ് നല്ലത്.

ഒറ്റ ഉപയോഗത്തിൽ ഫലം ലഭിക്കുന്നതും എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്നതുമായ ഒരു ഫേസ്‌പാക്ക് പരിചയപ്പെടാം. ഇത് ഉപയോഗിക്കുന്നതിന് മുമ്പ് കയ്യിൽ പുരട്ടി അലർജിയോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്താൻ മറക്കരുത്. മാജിക്കൽ ഫേസ്‌പാക്ക് തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
ശർക്കര – ഒരു കഷ്‌ണം
ഈന്തപ്പഴം – 3 എണ്ണം
പാൽ – കാൽ ഗ്ലാസ്
അരിപ്പൊടി – 1 ടീസ്‌പൂൺ
ഇരട്ടിമധുരം – 1 ടീസ്‌പൂൺ
തൈര് – 1 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ശർക്കരയും ഈന്തപ്പഴവും പാലിൽ കുതിർക്കാൻ വയ്‌ക്കുക. രണ്ട് മിനിട്ട് വച്ചശേഷം അരച്ചെടുക്കുക. ഇതിലേക്ക് അരിപ്പൊടി, ഇരട്ടിമധുരം, തൈര് എന്നിവ ചേർത്ത് ഫേസ്‌പാക്ക് രൂപത്തിലാക്കുക.
ഉപയോഗിക്കേണ്ട വിധം
നന്നായി കഴുകി വൃത്തിയാക്കിയ മുഖത്ത് നേരത്തേ തയ്യാറാക്കി വച്ച ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കുക. 40 മിനിട്ട് വച്ചശേഷം കഴുകി കളയാവുന്നതാണ്.