ഈ പറയുന്ന അത്ര ഒന്നുമില്ല, എന്നാലും ലവ് ജിഹാദ് ഉണ്ട്; കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത് നല്ലതെന്ന് പദ്മജ വേണുഗോപാല്‍ #Padmaja Venugopal said that it is better to show the story of Kerala


കൊച്ചി: സംസ്ഥാനത്ത് ലവ് ജിഹാദ് ഉണ്ടെന്ന് ബിജെപി നേതാവ് പദ്മജ വേണുഗോപാല്‍. കേരള സ്റ്റോറി സിനിമ സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് സന്ദേശം നല്‍കേണ്ട ആവശ്യമുണ്ടെന്നും പദ്മജ പറഞ്ഞു.

‘ലവ് ജിഹാദ് കേരളത്തില്‍ ഉണ്ട്. ഉണ്ടെന്നുവെച്ച് ഈ പറയുന്ന അത്ര ഒന്നുമില്ല. എന്റെ ഒന്നു രണ്ടു സുഹൃത്തുക്കളുടെ മക്കള്‍ക്ക് ഇങ്ങനെ പറ്റിയിട്ട് അവര്‍ വന്ന് സങ്കടം ഞങ്ങളുടെ അടുത്തുവന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ട്.’

ഇന്നത്തെ തലമുറ പലതും പഠിക്കണം. ഉണ്ടോ ഇല്ലയോ എന്നുള്ളതല്ല, ഇങ്ങനെയൊരു വാര്‍ത്ത പരക്കുമ്പോള്‍, ഇത്തരത്തിലൊരു മെസ്സേജ് കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്. അതുവഴി അവര്‍ക്ക് മനസ്സിലാകുമല്ലോ, ഏതാണ് തെറ്റ്, ശരി എന്ന്.’ പദ്മജ വേണുഗോപാല്‍ പറഞ്ഞു.

വിവാദ ചിത്രം ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു പദ്മജ. ഇടുക്കി, താമരശ്ശേരി രൂപതകളുടെ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തോട്, ക്രിസ്ത്യന്‍ സമുദായത്തില്‍ പലരും ബിജെപിയോട് അടുത്തുകൊണ്ടിരിക്കുന്നതിന് ഉദാഹരണമാണ് ഇതെന്നായിരുന്നു പദ്മജയുടെ പ്രതികരണം.

ന്യൂനപക്ഷത്തിനുള്ള തെറ്റിദ്ധാരണ ഒരു പരിധിവരെ മാറ്റാന്‍ ബിജെപിക്ക് കഴിഞ്ഞി ട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ ബിജെപിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. താന്‍ ബിജെപിയിലേക്ക് പോകാന്‍ തീരുമാനിച്ചത് ഒരു രാത്രിയാണ്. കോണ്‍ഗ്രസില്‍ നിന്ന് ഇനിയും ബിജെപിയിലേക്ക് നേതാക്കളെത്തുമെന്നും പദ്മജ പറഞ്ഞു.


Read Previous

ലീഡറു’ടെ വീട്ടില്‍ വച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ബിജെപിയില്‍ അംഗ്വതം; കൂടുതല്‍ പേര്‍ എത്തുമെന്ന് പദ്മജ

Read Next

അനില്‍ ആന്റണി തോല്‍ക്കണം; 20സീറ്റിലും ബിജെപി മൂന്നാമത്; മക്കളെ കുറിച്ച് അധികം പറയിപ്പിക്കരുതെന്ന് ആന്റണി #Anil Antony must lose; BJP third in all 20 seats; Anthony said not to talk too much about the children

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »