Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചതിയില്‍’ നിയന്ത്രണം വിട്ട് പാക് താരം, ഗ്രൗണ്ടില്‍ തുപ്പിയും ബാറ്റും ഹെല്‍മറ്റും വലിച്ചെറിഞ്ഞും പ്രതിഷേധം


ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ പാക് താരം സല്‍മാന്‍ അലി ആഗയുടെ പുറത്താകലില്‍ വിവാദം.

64 റണ്‍സെടുത്ത് ബാറ്റ് ചെയ്യുന്നതിനിടെ ബംഗ്ലാദേശ് നായകന്‍ മെഹ്ദി ഹസന്‍ പാക് താരത്തെ റണ്ണൗട്ടാക്കിയതിനെ ചതിയെന്നാണ് പാക് ആരാധകര്‍ വിമര്‍ശിക്കുന്നത്. കളിയുടെ മാന്യതയ്ക്ക് ചേര്‍ന്ന കാര്യമല്ല ബംഗ്ലാ നായകന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം, മത്സരത്തില്‍ 128 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.

സംഭവം ഇങ്ങനെ: പാകിസ്ഥാന്‍ ഇന്നിംഗ്സിന്റെ 39ാം ഓവറിലാണ് വിവാദ റണ്ണൗട്ട്. മെഹ്ദി ഹസന്‍ എറിഞ്ഞ ഓവറില്‍ പാക് വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസവാന്‍ ബാറ്റ് ചെയ്യുകയും സല്‍മാന്‍ അലി നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുമായിരുന്നു. റിസ്വാന്‍ കളിച്ച ഷോട്ട് ബൗളര്‍ക്ക് നേരെ വരികയായിരുന്നു. ഈ സമയം ക്രീസിന് പുറത്തായിരുന്ന സല്‍മാന്‍ തടസ്സമായത് കാരണം മെഹ്ദിക്ക് മുന്നിലേക്ക് പോയി പന്ത് ഫീല്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. പന്ത് തനിക്ക് സമീപം എത്തിയപ്പോള്‍ സല്‍മാന്‍ അത് മെഹ്ദിക്ക് എടുത്ത് നല്‍കാനായി കുനിഞ്ഞു. ഈ സമയം പന്ത് കൈക്കലാക്കിയ മെഹ്ദി അത് സ്റ്റംപിലേക്ക് എറിയുകയും റണ്ണൗട്ടിനായി അപ്പീല്‍ ചെയ്യുകയും ചെയ്തു. ടി.വി അമ്പയര്‍ പരിശോധിച്ച ശേഷം സല്‍മാന്‍ ക്രീസിന് പുറത്തായതിനാല്‍ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ അപ്പീല്‍ ചെയ്തപ്പോള്‍ തന്നെ ബംഗ്ലാ നായകനോട് സല്‍മാന്‍ അലി തന്റെ നീരസം പ്രകടിപ്പിച്ചു. ഔട്ട് വിധിച്ച് തിരികെ പവിലിയണിലേക്ക് നടക്കുമ്പോള്‍ അരിശം പ്രകടിപ്പിക്കുകയായിരുന്നു സല്‍മാന്‍. തന്റെ ബാറ്റിംഗ് ഗ്ലൗസും ഹെല്‍മറ്റും ബാറ്റും വലിച്ചെറിയുകയും ദേഷ്യത്തില്‍ ഗ്രൗണ്ടില്‍ തുപ്പുകയും ചെയ്തു.

ബംഗ്ലാദേശ് നായകന്‍ ചതിയിലൂടെയാണ് പാക് താരത്തെ പുറത്താക്കിയതെന്നും ഈ പ്രവര്‍ത്തി മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നുമാണ് പാക് ആരാധകരുടെ വിമര്‍ശനം. നിങ്ങള്‍ക്ക് ലോകകപ്പ് കളിക്കാന്‍ കഴിയാത്തതിന് കാരണക്കാരായ ഇന്ത്യയോടുള്ള മത്സരം ബഹിഷ്‌കരിക്കാന്‍ വരെ തയ്യാറായ പാക് ടീമിനോടും ട്വന്റി 20 ടീമിന്റെ നായകനുമായ സല്‍മാനോട് ഈ പ്രവര്‍ത്തി ചെയ്തത് മോശമായിപ്പോയി എന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ കളിയുടെ നിയമത്തില്‍ ഉള്ള കാര്യം മാത്രമേ മെഹ്ദി ചെയ്തിട്ടുള്ളൂവെന്നാണ് ബംഗ്ലാദേശി ആരാധകര്‍ വാദിക്കുന്നത്.


Read Previous

വൈദ്യുതി ബില്‍ ഇരട്ടിയിലധികമാകും; പൊള്ളുന്ന ചൂട് മാത്രമല്ല കാരണം

Read Next

കേരളത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഫാഷന്‍; പക്ഷേ ചെറിയൊരു പ്രശ്‌നമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »