പാലക്കാട് 3806 കോടിയുടെ ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി; അംഗീകാരിച്ച് കേന്ദ്രമന്ത്രിസഭ


ന്യൂഡല്‍ഹി: പാലക്കാട് ഉള്‍പ്പെടെ രാജ്യത്ത് പുതിയ 12 ഗ്രീന്‍ഫീല്‍ഡ് ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വ്യവസായ ഇടനാഴിയുമായി ബന്ധിപ്പി ച്ചാണ് പുതിയ ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങുക. രാജ്യത്താകാമാനമുള്ള 12 വ്യവസായ നഗരങ്ങളിലൊന്നാണ് പാലക്കാട് പുതുശേരിയില്‍ ആരംഭിക്കുന്നത്. ‌

ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് പാലക്കാട് വ്യവസായ സഗരം സ്ഥാപിക്കുന്നത്. 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും, 3,806 കോടി മുതല്‍ മുടക്കില്‍ കൊച്ചി- സേലം പാതയിലാണ് വ്യവസായ നഗരം സ്ഥാപിക്കുന്നത്.

പദ്ധതിക്ക് 28,602 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്. മെഡിക്കല്‍, കെമിക്കല്‍, നോണ്‍ മെറ്റാലിക്, മിനറല്‍, റബ്ബര്‍, പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങള്‍ എന്നിവയാണ് സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.


Read Previous

ജയിലിൽ കഴിയുന്ന കശ്മീരി മാധ്യമപ്രവർത്തകന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്കാരം

Read Next

സമ്മര്‍ദം താങ്ങാനാവുന്നില്ല, കുറച്ച് ദിവസത്തേയ്ക്ക് ഫെയ്‌സ്ബുക്ക് ഉപേക്ഷിക്കുന്നു; ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും ബംഗാളി നടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »