റിയാദ് : കണ്ണിനും മനസ്സിനും കുളിർമയേകിക്കൊണ്ട് പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ റിയാദിൽ “ശിശിരം25″എന്ന പേരിൽ ശൈത്യോത്സവം സംഘടിപ്പിച്ചു.അംഗങ്ങളും, കുടുംബാംഗങ്ങളും, അതിഥികളും ചേർന്ന് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത “ശിശിരം 25” വിവിധ പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി .
അൽഷംസ് പ്രിന്റ്‌സും പാലക്കാട് ജില്ലാ സംഘടനയും സംയുക്തമായി പുറത്തിറക്കിയ പുതുവർഷ കലണ്ടർ പ്രകാശനവും, സംഘടനയുടെ ആജീവനാന്ത മെമ്പർഷിപ്പിന്റെ ഔപചാരികമായ ഉൽഘാട നവും നടന്നു. ആദ്യ അംഗത്വം സുരേഷ് ആലത്തൂരില്‍ നിന്ന് രാജഗോപാൽ നായർ ഏറ്റുവാങ്ങി .അൽ റയൻ ക്ലിനിക്കിനോടൊപ്പം ചേർന്ന് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.
പാലക്കാടിൻ്റെ സ്വന്തം കലാകാരന്മാരെ കൂടാതെ റിയാദിലെ മറ്റു കലാകാരന്മാരും ചേർന്ന് ഒരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികളും മേള കൊഴുപ്പും , വൈവിധ്യമാർന്ന വിഭവങ്ങൾ കൊണ്ടും വ്യത്യസ്തത പുലർത്തി
ആഘോഷ പര്പാടികള്‍ക്ക് പ്രസിഡന്റ് കബീർ പട്ടാമ്പി, സെക്രട്ടറി ഷഫീക് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ, കോഓർഡിനേറ്റർ മഹേഷ് ജയ്, പ്രോഗ്രാം കോഓർഡിനേറ്റർ സുബിൻ വിജയ് , ഷാജീവ് ശ്രീകൃഷ്ണപുരം, ഷിഹാബ് കരിമ്പാറ ,ഷഫീർ പത്തിരിപാല, അബൂബക്കർ നഫാസ്, ബാബു പട്ടാമ്പി, സുരേഷ് ആലത്തൂർ, ശബരീഷ് ,അനസ്, ഷാഹുൽ ഹമീദ്,അൻവർ സാദത്, അഷറഫ് അപ്പക്കാട്ടിൽ ,മനാഫ് പൂക്കാട്ടിൽ,മധു, വാസുദേവൻ,ഇസാഖ്, അബൂബക്കർ, അജ്മൽ, ഫൈസൽ പാലക്കാട്, മനു, അൻസാർ വാവനൂർ ഹുസൈൻ,റഷീദ്, മുജീബ് വള്ളിക്കോട്,സുബീർ ,മുഹമ്മദ് നിഷാദ് , വിക്കി എന്നിവർ നേതൃത്വം നൽകി. ഭൈമി സുബിൻ , സജിൻ നിഷാൻ എന്നിവർ അവതാരകരായി..