പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വർധിച്ചു; സർക്കാരിന് അനുകൂലമായ നല്ല പ്രതികരണം ഉണ്ടായി: ഇ പി ജയരാജൻ


കണ്ണൂര്‍: പാലക്കാട് ഇടതുമുന്നണിയുടെ സ്വാധീനം വര്‍ധിച്ചെന്ന് സിപിഎം കേന്ദ്ര ക്കമ്മിറ്റി അംഗം ഇ പി ജയരാജന്‍. വയനാട് അടക്കം ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിട ത്തും ഇടതുപക്ഷത്തിന് സ്വാധീനം കൂടിയിട്ടുണ്ട്. ഇടതുസര്‍ക്കാരിന് അനുകൂലമായി നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടായത്. ഭരണ വിരുദ്ധ വികാരമുണ്ടാകു മെന്നും, ഇടതുമുന്നണിക്ക് എല്ലായിടത്തും കനത്ത പരാജയ മുണ്ടാകുമെന്നുമുള്ള പ്രചാരണമാണ് തകര്‍ന്നുവീണതെന്ന് ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചേലക്കരയില്‍ അടക്കം എല്‍ഡിഎഫ് ദയനീയമായി തോല്‍ക്കുമെന്നായിരുന്നു പ്രചാരണം. ആ പ്രചാരണമെല്ലാം അസ്ഥാനത്തായി. ചേലക്കരയില്‍ മെച്ചപ്പെട്ട വിജയം നേടാനായി. പാലക്കാട് നല്ല വോട്ടിങ്ങ് നേടിയെടുക്കാന്‍ കഴിഞ്ഞു. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ടാണ് ഇടതുമുന്നണിക്ക് തിളക്കമാര്‍ന്ന ബഹുജനപിന്തുണ ഒന്നു കൂടി മെച്ചപ്പെടുത്താന്‍ കഴിഞ്ഞതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

ഈ തെരഞ്ഞെടുപ്പ് വലിയ പ്രതീക്ഷയും കരുത്തുമാണ് എല്‍ഡിഎഫിന് നല്‍കുന്നത്. ബിജെപിക്ക് ദയനീയമായ പരാജയമാണ് ഉണ്ടായത്. ബിജെപിയുടെ സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ മാത്രമല്ല, ആ പാര്‍ട്ടിയുടെ നയങ്ങളും മതേതര വാദികളില്‍ വലിയ പ്രതികരണം സൃഷ്ടിച്ചു. ബിജെപി ഫാസിസ്റ്റ് ഭരണസംവിധാനമാണ് നടപ്പിലാക്കുന്നത്. മതനിരപേക്ഷതയെയും ജനാധിപത്യത്തെയും തകര്‍ക്കലാണ്, ബിജെപി അധികാര ത്തില്‍ വരുന്നത് ഇന്ത്യന്‍ ഭരണഘടനയെത്തന്നെ അട്ടിമറിക്കാനാണ് എന്ന രാഷ്ട്രീയ ധാരണ കേരളത്തില്‍ കൂടുതല്‍ കേരളത്തില്‍ പ്രത്യക്ഷപ്പെട്ടു.

ബിജെപിയുടെ അകത്തുണ്ടായ ചേരിതിരിവ് പാലക്കാട് ഏറെ ബാധിച്ചു. മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചേരിക്ക് എതിരായിട്ടുള്ള ചേരിയെ പലവഴികളിലൂടെ സ്വാധീനിച്ച് യുഡിഎഫ് വോട്ടാക്കി മാറ്റി. പാലക്കാട് യുഡിഎഫിന് മുന്‍കൈ ഉണ്ടായി ട്ടില്ല. ബിജെപിക്ക് അകത്തുണ്ടായ ഭിന്നത, അതില്‍ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാരിന്റെ ഗ്രൂപ്പിനെതിരായിട്ടുള്ളവരുടെ വോട്ട് പരമാവധി ശേഖരിക്കാന്‍ യുഡിഎഫ് സംഘടിത മായ ശ്രമം നടത്തി. അതിനായി പണവും സ്വാധീനവുമെല്ലാം ഉപയോഗിച്ചുവെന്നും ഇപി ജയരാജന്‍ ആരോപിച്ചു.


Read Previous

വടകര ഡീലിന്റെ തുടർച്ച, സന്ദീപ് വാര്യർ ആർഎസ്എസും യുഡിഎഫും തമ്മിലുള്ള പാലം; എ കെ ബാലൻ

Read Next

ജനങ്ങൾക്ക് താൽപ്പര്യം ഉള്ളവർ സംഘടനയുടെ മുഖമാകണം; ആരുടേയും വഖഫ് പ്രോപ്പർട്ടിയല്ല” ബിജെപി സംസ്ഥാന സമിതി അം​ഗം സി വി സജനി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »