പാലക്കാട് സരിന്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും; ഔദ്യോഗിക പ്രഖ്യാപനവും വാർത്താ സമ്മേളനവും ഇന്ന്


വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ പാലക്കാട് സീറ്റിൽ ഇടത് സ്വതന്ത്ര നായി മത്സരിക്കാൻ ഡോ. പി സരിൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. നാളെ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. സരിൻ സിപിഐഎം സ്ഥാനാർത്ഥിയാവുന്നതോടെ പാലക്കാട് മത്സരം കടുക്കും. എതിർ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ പോരാട്ടമാണ് നടക്കുക. ഇത് നിലവിൽ സീറ്റ് സാധ്യതയുള്ള ബിജെപിക്ക് ഗുണകരമാകുമോ എന്നാണ് ഉയരുന്ന ചോദ്യം.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പ്രഖ്യാപ നവുമായി ബന്ധപ്പെട്ടാണ് പി സരിന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. കോണ്‍ഗ്രസ് സ്ഥാനാ ര്‍ഥിപ്പട്ടികയില്‍ തിരുത്തലുണ്ടാവണമെന്ന ആവശ്യവുമായാണ് കോണ്‍ഗ്രസ് നേതാവ് പി സരിന്‍ ഇന്ന് രാവിലെ രംഗത്തെത്തിയത്. പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് സരിന്‍ രംഗത്തെ ത്തിയത്. പാലക്കാട് സ്ഥാനാര്‍ഥിത്വത്തില്‍ സാധ്യത പട്ടികയിൽ ഉയർന്ന പേരുകളിൽ ഒന്ന് സരിൻ്റേതായിരുന്നു.

സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കള്‍ സരിനുമായി ചര്‍ച്ചനടത്തിയെന്നാണ് റിപ്പോര്‍ട്ടു കള്‍. സരിന്റെ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായിരുന്നു. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യു മെന്നും കോണ്‍ഗ്രസിലെ ഭിന്നത രാഷ്ട്രീയമായി ഉപയോഗിക്കാമെന്നും ജില്ലാ സെക്ര ട്ടറിയേറ്റ് വിലയിരുത്തി. അതേസമയം സരിനെതിരെ അച്ചടക്ക നടപടി വേണ്ടെന്നും പുറത്തുപോകുന്നെങ്കില്‍ പോകട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസിനെന്നുമാണ് വിവരം.

പി സരിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ അച്ചടക്ക ലംഘനം ഉണ്ടെങ്കിൽ നടപടി സ്വീകരി ക്കുമെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഇന്ന് പ്രതികരിച്ചത്. സ്ഥാനാർ ത്ഥി നിർണയം കോൺഗ്രസ്‌ കീഴ്വഴക്കം അനുസരിച്ചാണ് നടന്നത്. സ്ഥാനാർത്ഥി ആകണമെന്ന് സരിൻ നേരിട്ട് വന്നു ആവശ്യപ്പെട്ടിരുന്നു. ആലോചിച്ചു പറയാം എന്നാണ് സരിനോട് പറഞ്ഞത്. പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. അത് സരിന് ഗുണകരമ ല്ലെന്നും കെ സുധാകരൻ പറഞ്ഞു.


Read Previous

റെഡ് അലർ‌ട്ട്; കേരള തീരത്ത് ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; ജാ​ഗ്രത നിർദേശം

Read Next

ഒറ്റപ്പാലത്ത് സീറ്റ് തന്നത് മികച്ചവരും മിടുക്കരും അവിടെ ഇല്ലാത്തത് കൊണ്ടല്ല! പരസ്യ പ്രതികരണങ്ങൾ നല്ല സംഘടന ബോധ്യം അല്ല’; പി സരിനെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡൻ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »