പള്ളിക്കൽ പഞ്ചായത്ത് മണ്ണ് മാഫിയ കയ്യേറി കുന്നുകളും ചെറിയ മലകളുമെല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു; ആരോപണവുമായി പള്ളിക്കലിലെ ജനങ്ങള്‍


ഇനി നികത്താൻ കുന്നും ചെറിയ മലകളും ബാക്കി ഇല്ല.

അടൂർ : അടൂര്‍ മുനിസിപ്പാലിറ്റിയും അതിനോട് ചേർന്ന് കിടക്കുന്ന പള്ളിക്കൽ പഞ്ചായത്തും മണ്ണ് മാഫിയ കയ്യേറി ഇനി നികത്താൻ കുന്നും ചെറിയ മലകളും ബാക്കി ഇല്ല…പ്രകൃതി കനിഞ്ഞു നൽകിയ മനോഹരമായ ഒരു പഞ്ചായത്ത് ആയിരുന്നു പള്ളിക്കൽ കുന്നുകളും മലകളും ഇടിച്ചു നിരത്തി കഴിഞ്ഞു വയലുകൾ എല്ലാം മണ്ണ് ഇട്ടു നികത്തി കഴിഞ്ഞൂ

സ്കൂൾ സമയത്ത് പോലും മണ്ണുമായി ലോറികൾ ചീറി പാഞ്ഞിട്ടും പോലീസ് അധികാരികളോ ജിയോളജി വകുപ്പോ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം മണ്ണ് എടുക്കുന്ന സ്ഥലത്തിന് സമീപം മൂന്ന് സ്കൂൾ കുട്ടികൾ റോഡിൽ ടിപ്പറിൽ നിന്നും വീണ മണ്ണിൽ തെന്നി വീണ് പരിക്ക് പറ്റിയിരു ന്നതായും പ്രദേശവാസികള്‍ പറയുന്നു.

പോലീസ് ഓവർ ലോാട് ആണെന്ന് കാണിച്ചു വഴിയിൽ ലോറി തടഞ്ഞു നിർത്തും.5000 രൂപ തടയുന്ന ഉദ്യോഗസ്ഥർക്ക് പടിയായി നൽകിയാൽ ലോറി എല്ലാം പാസ് ഉള്ള മണ്ണ് ആയി മാറും..ഈ വിവരങ്ങൾ ഈ പ്രദേശം കൈകാര്യം ചെയ്യുന്ന പെരിങ്ങനാടു വില്ലേജ് ഓഫീസറുടെ ശ്രദ്ധയിൽ പെടുത്തിയാൽ
അദ്ദേഹം മീറ്റിംഗിൽ ആണെന്ന് അറിയിക്കും പിന്നീട് ലോറികൾ എത്തേണ്ട സ്ഥലത്ത് എത്തിയാൽ അദ്ദേഹത്തിൻ്റെ മീറ്റിംഗ് കഴിയുകയും ചെയ്യുമെന്നുമാണ് പ്രദേശ വാസികള്‍ ആരോപിക്കുന്നത് .മണ്ണ് മാഫിയായിക്ക് ഒത്താശ ചെയ്യുവാന്‍ വില്ലേജ് ഓഫീസറും പോലീസ് ഉദ്യോഗസ്ഥന്മാരും കൂട്ടു നില്‍ക്കുക യാണ് എന്ന ആരോപണം ഉയര്‍ന്നുവരുകയാണ് .


Read Previous

ഉറവ വറ്റാത്ത ക്ഷേമ പദ്ധതികൾ മാതൃകാപരം: ആര്യാടൻ ഷൗക്കത്ത്

Read Next

അൽ ഖസീമിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »