ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ പി ഗോപാലി നായി ലുക്കൗട്ട് സർക്കുലർ ഇറക്കി പൊലീസ്. ഇയാൾ വിദേശത്തേക്ക് കടന്നതായി സൂചനകൾ ലഭിച്ചതിനു പിന്നാലെയാണ് നടപടി. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്റർ പോൾ ബ്ലു കോർണർ നോട്ടീസ് ഇറക്കിയിരുന്നു. ഇതു പിൻവലിച്ചാണ് ഇപ്പോൾ ലുക്കൗട്ട് സർക്കുലർ.

രാഹുൽ ഇന്ത്യ വിട്ടതായും ഇയാൾ ജർമനിയിലെത്തിയെന്നും പൊലീസ് വ്യക്തമാക്കി. തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. അതിനിടെ താൻ രാജ്യം വിട്ടതായി രാഹുൽ തന്നെ വെളിപ്പെടുത്തിയിരുന്നു. പെൺ കുട്ടിയുടെ ബന്ധുക്കളിൽ നിന്നു ഭീഷണിയുണ്ടെന്നും നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥായാണെന്നും രാഹുൽ പറഞ്ഞു.
രാഹുലിന്റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷൻ കണ്ടെത്തിയത് കർണാടകയിലായിരുന്നു. കോഴിക്കോടു നിന്ന് റോഡ് മാർഗം ബംഗളൂരുവിലെത്തിയ ഇയാൾ ഇവിടെ നിന്ന് സിംഗപ്പൂരിലേക്കും അവിടെ നിന്നു ജർമനിയിലേക്കും കടന്നു വെന്നാണ് റിപ്പോർട്ടുകൾ.
അതിനിടെ രാഹുൽ പി ഗോപാൽ രാജ്യം വിട്ടുവെന്ന് സ്ഥിരീകരണം. രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ ബന്ധുക്കളിൽ നിന്നും ഭീഷണിയുണ്ടെന്നും നാട്ടിൽ നിൽക്കാൻ കഴിയാത്ത അവസ്ഥായായിരുന്നുവെന്നും രാഹുൽ പറഞ്ഞു. അതേസമയം പെൺകുട്ടിയെ മർദ്ദിച്ചുവെന്ന് രാഹുൽ സമ്മതിച്ചു.
എന്നാൽ അത് സ്ത്രീധനത്തിന്റെ പേരിലല്ലെന്നും പെൺകുട്ടിയുടെ ഫോണിൽ പ്രകോപനപരമായ ചിലത് കണ്ടതോടെയാണ് മർദ്ദിച്ചതെന്നും രാഹുൽ പറഞ്ഞു. കാർ ആവശ്യപ്പെട്ടിട്ടില്ല, ജർമ്മനിയിൽ ജോലി ചെയ്യുന്ന തനിക്ക് കാറിന്റെ ആവശ്യ മില്ലെന്നും രാഹുൽ പറഞ്ഞു. രാഹുലിന്റെ മൊബൈൽ ഫോണിന്റെ അവസാന ലൊക്കേഷന്‍ കണ്ടെത്തിയത് കര്‍ണാടകയിലാണെന്നാണ് സൂചന. കോഴിക്കോടു നിന്ന് റോഡ് മാര്‍ഗം ബംഗളൂ രുവിലെത്തിയ പ്രതി ഇവിടെ നിന്ന് സിംഗപ്പൂരിലേക്ക് കടന്നതായാണ് സംശയിക്കുന്നത്.
പെൺകുട്ടിയെ മർദ്ദിച്ചതിൽ രാഹുലിന്റെ അമ്മയ്‌ക്കും പങ്കുണ്ടെന്നാണ് മൊഴി. അമ്മയെ കസ്റ്റഡിയിൽ എടുത്തേക്കും. മൊഴിയെടുപ്പ് പൂർത്തിയായ ശേഷമായിരിക്കും നടപടി. വീട് ഇപ്പോൾ പൂട്ടിയിട്ട നിലയിലാണ്. വിദേശത്തേക്ക് കടന്ന രാഹുലിനെ നാട്ടിൽ എത്തിക്കുന്നതിന് വിവിധ ഏജൻജികളുടെ സഹായം അന്വേഷണ സംഘം തേടിയിട്ടുണ്ട്.
