ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിനെ നാട്ടി ലെത്തിക്കാൻ കേരള പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായം തേടിയതായി റിപ്പോർട്ട്. ഇൻ്റര്‍പോളിന്റെ സഹായത്തോടെ രാഹുലിനെ നാട്ടിലെത്തി ക്കുന്നതിനാണ് സഹായം തേടിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം രാഹുൽ ജര്‍മ്മൻ പൗരത്വം നേടിയ ആളായതിനാൽ ഇയാളെ നാട്ടിലെ ത്തിക്കാൻ സമയമെടുക്കുമെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്. അതേസമയം കേസിൽ അറസ്റ്റിലായ രാഹുലിന്റെ സുഹൃത്ത് രാജേഷിനെതിരെ പ്രതിയെ നാട് കടക്കാൻ സഹായിച്ചതിനുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഇത് ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്.
അതുപോലെ തന്നെ രാഹുലിന്റെ അമ്മയ്ക്ക് എതിരെ ചുമത്തിയതും ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. രാഹുലിനായി ദിവസങ്ങളോളം തിരച്ചിൽ നടത്തിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതി രാജ്യം വിട്ടെന്ന കാര്യം ഒടുവിൽ സ്ഥിരീകരിച്ചത്. താൻ വിദേശത്ത് എത്തിയെന്ന് അറിയിച്ചുള്ള ഇയാളുടെ വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പിന്നാലെയാണ് പ്രതിയെ നാട് കടക്കാൻ സഹായിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ സുഹൃത്ത് രാജേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
