പത്തനംതിട്ട ജില്ലാ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിന്റെ പ്രസിഡ ന്റായി റജി ശാമുവേൽ മല്ലപ്പള്ളിയെ തെരഞ്ഞെടുത്തു. പന്തളത്ത് സഹകരണ സംഘം ഹാളിൽ ചേർന്ന തെരഞ്ഞെടുപ്പിൽ 13 അംഗ ഭരണസമിതിയെ ഐകകണ്ഠേന തെരഞ്ഞെടുത്തു.

സഹകരണ സംഘം വരണാധികാരിയും പന്തളം യൂണിറ്റ് ഇൻസ്പെക്ട റുമായ അനു കൃഷ്ണയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ആയി റജി ശാമുവലിനെയും വൈസ് പ്രസിഡന്റായി ഷാജി തോമസിനെയും തിരഞ്ഞെടു ത്തതായി വരണാധികാരി യോഗത്തിൽ പ്രഖ്യാപിച്ചു.
തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ഐ ജെ യു ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, കെ ജെ യു സംസ്ഥാന വൈസ് പ്രസിഡന്റ് സനിൽ അടൂർ, സംസ്ഥാന സെക്രട്ടറി മനോജ് പുളിവേലിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സുജേഷ്, ജില്ലാ പ്രസിഡന്റ് രാജു കടക്കരപ്പള്ളി, ജില്ലാ സെക്രട്ടറി ബിനോയി വിജയൻ, ജില്ലാ ഭാരവാഹികളായ ജിജു വൈക്കത്തുശ്ശേരി, സിബി എം സി, ആർ. വിഷ്ണുരാജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ നദീറാ ബീഗം, മഞ്ജു വിനോദ്, ദീപാ രാമചന്ദ്രൻ, സതീഷ് കുമാർ റ്റി.എസ്, ശശിനാരായണൻ എന്നിവർ സംസാരിച്ചു.