Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പത്തനംതിട്ടയില്‍ നിന്നും കുട്ടികള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ മരിച്ചനിലയില്‍; പൊലീസ് പീഡനമെന്ന് ബന്ധുക്കള്‍


പത്തനംതിട്ട: നിരണത്തുനിന്ന് രണ്ടുമക്കള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍. കവിയൂര്‍ ഞാലിക്കണ്ടം മാറമല വീട്ടില്‍ അനീഷ് മാത്യു(41)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബവീട്ടില്‍ ഞായറാഴ്ച വൈകിട്ട് നാലരയോടെ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു അനീഷ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഓഗസ്റ്റ് 1 നാണ് അനീഷിന്റെ ഭാര്യ റീന(40)യെയും മക്കളായ അക്ഷര(8), അല്‍ക്ക എന്നിവരെയും കാണാതായത്. ഇരുവരെയും കാണാതായി രണ്ടാഴ്ച തികയുന്നതിനിടെയാണ് അനീഷ് മാത്യുവിന്റെ ആത്മഹത്യ. യുവതിയുടെയും മക്കളുടെയും തിരോധാനത്തിന് പിന്നാലെ പൊലീസില്‍നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിരോധാനത്തില്‍ അനീഷിനെ പോലീസ് ചോദ്യം ചെയ്യലിനായി ദിവസവും വിളിപ്പിച്ചിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.

റീനയെയും കുട്ടികളെയും കാണാതായിട്ടും രണ്ടുദിവസം കഴിഞ്ഞാണ് അനീഷ് തങ്ങളെ വിവരമറി യിച്ചതെന്ന് റീനയുടെ കുടുംബം ആരോപിച്ചിരുന്നു. റീനയുടെ സഹോദരനാണ് പുളിക്കീഴ് പോലീസില്‍ കാണിനില്ലെന്ന് പരാതി നല്‍കിയത്. അനീഷും റീനയും തമ്മില്‍ കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അതേസമയം, റീനയെ കാണാതായ സംഭവത്തില്‍ പൊലീസ് പ്രത്യേക സംഘത്തെ ഉള്‍പ്പെടെ നിയോ ഗിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. റീന മക്കള്‍ക്കൊപ്പം ബസില്‍ യാത്രചെയ്യുന്നതിന്റെയും റോഡിലൂടെ നടന്നുപോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ഇതിനിടെ കണ്ടെത്തിയിരുന്നു.


Read Previous

അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാതെ തൃശൂര്‍പ്പെരുമയെക്കുറിച്ച് പറയാനാകില്ല’, എം എ ബേബിയെ ഓര്‍മ്മിപ്പിച്ച് ബിനോയ് വിശ്വം

Read Next

പെണ്‍കുട്ടികളുടെ പിന്നാലെ നടന്ന് നിങ്ങള്‍ക്ക് ദുരനുഭവം ഉണ്ടായില്ലേ എന്ന ചോദ്യമുയര്‍ത്തി ശല്യം ചെയ്യുന്ന, സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രമുഖ ചാനലിനെതിരെ പൊലീസ് കേസെടുക്കണം; സാങ്കല്‍പ്പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമം, തെറ്റുകാരനെങ്കില്‍ രാഹുല്‍ ശിക്ഷിക്കപ്പെടണം’; സിപിഐ വനിതാ നേതാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »