ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് ശേഷം പാലക്കാട് നഗരത്തില്‍ നടത്തിയ റോഡ് ഷോയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണു നാഥ് കുഴഞ്ഞുവീണു. രാഹുല്‍ മാങ്കൂട്ടത്തില്‍, വി.കെ ശ്രീകണ്ഠന്‍ എംപി, സന്ദീപ് വാര്യര്‍, പി.കെ ഫിറോസ്, ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ക്കൊപ്പം തുറന്ന ജീപ്പില്‍ കയറി പ്രവര്‍ത്തകര്‍ക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് വിഷ്ണു നാഥിന് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ഉടന്‍ തന്നെ വിഷ്ണുനാഥിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന വിഷ്ണുനാഥിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അറിയിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാത്തതിനെ തുടര്‍ന്നും കനത്ത ചൂട് കൊണ്ടും അവശനായി കുഴഞ്ഞുവീഴുകയായിരുന്നുവെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്നും നേതാക്കള്‍ അറിയിച്ചു.