Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജനം യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു; തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന്റെ രണ്ട് പ്രധാന കാരണങ്ങള്‍ ഇവയെന്ന് വിഡി സതീശന്‍


കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഐതിഹാസികമായ തിരിച്ചുവരവ് നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പതിനാല് ജില്ലകളിലെയും പര്യടനം പൂര്‍ത്തിയാക്കിയപ്പോള്‍ മനസിലായത് വളരെ ആവേശത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. ജനം യുഡിഎഫിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിഡി സതീശന്‍.

രണ്ട് കാരണങ്ങളാണ് ഈ തെരഞ്ഞെടുപ്പിന്റെ വിജയത്തിന്റെ പ്രധാനമാകാന്‍ പോകുന്നത്. ഒന്ന് സര്‍ക്കാരിനെതിരായ അതിശക്തമായ ജനവികാരം. ശബരിമല ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ആളുകളെ അമ്പരപ്പിച്ച് നിര്‍ത്തുകയാണ്. ശ്രീകോവിലിലെ സ്വര്‍ണമോഷണത്തില്‍ ഉള്ളത് സിപിഎമ്മിന്റെ ഉന്നതനേതാക്കളാണ്. അവരെ ഇപ്പോഴും സിപിഎം സംരക്ഷിച്ച് നിര്‍ത്തുകയാണ്. സര്‍ക്കാര്‍ തിന് കുടപിടിച്ച് നില്‍ക്കുകയാണ്. അവസാനഘട്ടത്തില്‍ അന്വേഷണം മറ്റ് ഉന്നതരിലേക്കും എത്തേണ്ടതായി രുന്നു. എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അതിസമ്മര്‍ദ്ദമുണ്ടായെന്നും സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ കേരളം മുഴുവന്‍ അതിശക്തമായ പ്രതിഷേധമാണ് ഉള്ളത്. ഇത്തവണ പതിവില്‍ അപ്പുറമുള്ള മുന്നൊരുക്കം നടത്തി. ടീം യുഡിഎഫ് ആയാണ് മത്സരിക്കുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷം ജില്ലാപഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും വന്‍വിജയം നേടും. മുന്‍സിപ്പാലിറ്റിയില്‍ നേരത്തെ തന്നെ മുന്നേറ്റം ഉണ്ട്. ഇത്തവണ ജയിക്കാത്ത സ്ഥലങ്ങളില്‍ വിജയിക്കും. എല്ലാരംഗത്തും വ്യക്തമായ മേല്‍ക്കൈ ഉണ്ടാകുമെന്ന് സതീശന്‍ പറഞ്ഞു.

ഏറ്റവും ക്രൂരകൃത്യം ചെയ്യുന്ന ആളുകളെ വെള്ളപ്പൂശുന്ന ഇടമാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍. മര്യാദ ക്ക് നടക്കുന്ന മാന്യന്‍മാരെ തെറിയഭിഷേകം നടത്തുകയും ചെളികൊണ്ട് വാരിപ്പൊത്തുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. സോഷ്യല്‍ മീഡിയ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ ചിലര്‍ സോഷ്യല്‍ മീഡിയയെ വില്‍പ്പന ചരക്കാക്കുകയാണെന്നും സതീശന്‍ പറഞ്ഞു.


Read Previous

ദിലീപിന് നീതി കിട്ടി, സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് ദ്രോഹിക്കാന്‍: അടൂര്‍ പ്രകാശ്

Read Next

അതിജീവിതയുമായി ഉണ്ടായിരുന്നത് നല്ല ബന്ധം, അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു’; ദിലീപ് നിയമ നടപടിക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »