കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു, ഒതുക്കാന്‍ വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന് ജനങ്ങള്‍ക്ക് തോന്നി; വടകരയില്‍ തോറ്റത് അതുകൊണ്ട് :പി ജയരാജന്‍


ഭാവിയിൽ കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങൾ ആഗ്രഹി ക്കുന്നുണ്ടെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഭാവിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി യായി അവതരിപ്പിക്കാൻ കഴിയുന്ന നേതാവായതുകൊണ്ടാണ് ശൈലജ വടകരയിൽ പരാജയപ്പെട്ടതെന്നും ജയരാജൻ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി വിലയിരു ത്താൻ ചേർന്ന സിപിഎം സംസ്ഥാന സമിതി യോ​ഗത്തിലായിരുന്നു ശൈലജയെ പിന്തുണച്ച് പി ജയരാജന്റെ അഭിപ്രായപ്രകടനം.

വടകരയിലെ ജനങ്ങൾക്കും ശൈലജ മുഖ്യമന്ത്രിയായി കാണണമെന്നൊരു ആഗ്രഹ മുണ്ട്. ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നൽ ജനങ്ങൾ ക്കുണ്ടായി. ശൈലജയെ ഡൽഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിർത്താ നുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോൽവിയുടെ ഘടകമാണ്. പി ജയരാജൻ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയും സമീപനവും മാറണമെന്ന് സംസ്ഥാന സമിതി യോ​ഗത്തിൽ സിപിഎം നേതാക്കൾ വിമർശിച്ചിരുന്നു. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങ ൾക്ക് മുൻഗണന നൽകാതിരുന്ന സർക്കാരിന്റെ സമീപനവും തെരഞ്ഞെടുപ്പിൽ തിരി ച്ചടിക്ക് കാരണമായെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വിമർശനങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.

ഭൂരിപക്ഷ–ന്യൂനപക്ഷ– പിന്നാക്ക വേർതിരിവില്ലാതെ എല്ലാ വിഭാഗങ്ങളുടെയും വോട്ടു ചോർന്നെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. മുസ്‍ലിം ജനവിഭാഗങ്ങളെ പ്രീണിപ്പിക്കാൻ പാർട്ടി ശ്രമിക്കുന്നുവെന്ന തോന്നൽ ഭൂരിപക്ഷ വിഭാഗങ്ങൾക്കൊപ്പം, ന്യൂനപക്ഷ വിഭാഗങ്ങളുടെയും എതിർപ്പിനു കാരണമായി.ആനുകൂല്യങ്ങൾ നിഷേധി ക്കപ്പെടുന്നതും ലൈഫ് പദ്ധതിയും മറ്റും നീണ്ടുപോകുന്നതും സർക്കാരിനോടുളള അകൽച്ചയ്ക്കു കാരണമായെന്നും വിമർശനം ഉയർന്നു.


Read Previous

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പ്രതീക്ഷിച്ചതിലും വേഗത്തില്‍; 25 ശതമാനം വോട്ടു നേടിയാല്‍ മൂന്നോ നാലോ എംപിമാര്‍: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

Read Next

പുതിയ ക്രിമിനൽ നിയമം; നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »