Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആളുകളെ ഇറാനിലെത്തിച്ച് അവയവമെടുത്ത് വന്‍ തുകയ്ക്ക് വില്‍ക്കും; അന്താരാഷ്ട്ര അവയവ കടത്ത് സംഘാംഗമായ തൃശൂര്‍ സ്വദേശി പിടിയില്‍


കൊച്ചി: അന്താരാഷ്ട്ര അവയവ കടത്ത് സംഘത്തിലെ മുഖ്യ കണ്ണി നെടുമ്പാശേ രിയില്‍ അറസ്റ്റില്‍. തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസര്‍ ആണ് പിടിയിലായത്. അവയവ ക്കടത്തിന് ആളെ കൊണ്ടുപോയി തിരികെ വരുമ്പോഴാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് ഇയാളെ പിടികൂടിയത്.

അവയവക്കടത്തിന് ഇറാനിലേക്കാണ് ഇയാള്‍ ആളുകളെ കൊണ്ടുപോയിരുന്നത്. അവിടത്തെ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നിരുന്നതെന്നാണ് കണ്ടെത്തല്‍. വൃക്ക കച്ചവടമാണ് സബിത്ത് നടത്തിയിരുന്നത്. ചെറിയ തുക നല്‍കി ആളുകളെ ഇറാനിലെത്തിക്കും. ശേഷം അവയവമെടുത്ത് വന്‍ തുകയ്ക്ക് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില്‍ക്കുകയാണ് ഇയാള്‍ ഉള്‍പ്പെടുന്ന സംഘം ചെയ്തിരുന്നത്. സബിത്ത് നിരവധി പേരെ ഇറാനിലെത്തിച്ചിട്ടുണ്ടെന്നാണ് വിവരം.

വലിയ തുക നല്‍കാമെന്നാണ് ആദ്യം ഇയാള്‍ ആളുകളോട് പറഞ്ഞിരുന്നത്. ഇറാനി ലെത്തി അവയവം കവര്‍ന്ന ശേഷം തുച്ഛമായ പണം നല്‍കി തിരികെ എത്തിക്കുക യാണ് ചെയ്തിരുന്നത്. പ്രതിയുടെ ഫോണില്‍ നിന്ന് അവയവക്കടത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

സബിത്ത് നാസറിനെതിരെ കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ആലുവ റൂറല്‍ എസ്.പി പറഞ്ഞു. അവയവ മാഫിയയിലെ പ്രധാന കണ്ണിയെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു പറയാനാകില്ലെന്ന് അദേഹം പ്രതികരിച്ചു. സബിത്ത് നാസറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പരാതിക്കാരില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം പാല ക്കാട്ടേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Read Previous

ലോക്സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം നാളെ ; ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി പോളിങ് ബൂത്തിലേക്ക് 49 മണ്ഡലങ്ങള്‍; ജനവിധി തേടി രാഹുല്‍ ഗാന്ധി ഉള്‍പ്പടെ പ്രമുഖര്‍

Read Next

തനിക്കും പരിവാരങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാൻ ഇറാനിയൻ ജനതയോട് ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ ആഹ്വാനം, ഇറാനിയൻ പ്രസിഡൻ്റിൻ്റെ ഹെലികോപ്റ്റർ വിദൂര മേഖലയിൽ തകർന്നു – മരണം സ്ഥിരീകരിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »