ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വിമര്‍ശനം. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ജനങ്ങള്‍ക്ക് താല്‍പ്പര്യം ഉള്ളവര്‍ സംഘടനയുടെ മുഖമാവണമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം സി വി സജനി അഭിപ്രായപ്പെട്ടു. സംഘടന ആരുടേയും വഖഫ് പ്രോപ്പര്‍ട്ടിയല്ലെന്നും സജനി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാലക്കാട്ട് പ്രചാരണത്തിന് നേതൃത്വം നല്‍കിയിട്ടും വോട്ട് ചോര്‍ച്ചയുണ്ടായത് ഗൗരവമായ ചിന്തയ്ക്ക് വിധേയമാക്കണമെന്ന് നേരത്തെ ബിജെപി നേതാവ് സന്ദീപ് വാചസ്പതി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചതല്ല. വീഴ്ച പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പാലക്കാട് തികച്ചും വ്യക്തിപരമായിരുന്നു കാര്യങ്ങള്‍. പ്രചാരണത്തില്‍ അടക്കം ഇത് കാണാമായിരുന്നു. വര്‍ഗ്ഗീയതയും കോഴയും കൂറുമാറ്റവും അടക്കം വിഷയങ്ങളായി. ഈ കാര്യങ്ങള്‍ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച ഉണ്ടായോയെന്ന് പരിശോധി ക്കേണ്ടതാണ്. ഉപതെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ രാഷ്ട്രീയ പോരാട്ടം നടന്നത് ചേലക്കര മണ്ഡലത്തിലാണ്. അവിടെ ഉജ്ജ്വല മുന്നേറ്റമാണ് ബിജെപി നടത്തിയത്. വയനാടും ബിജെപി വോട്ട് വിഹിതം നിലനിര്‍ത്തിയെന്ന് സന്ദീപ് വാചസ്പതി അഭിപ്രായപ്പെട്ടു.