Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

#Pinarayi is afraid of Modi K Muralidharan| മോദിയോടു ചോദിച്ചാല്‍ മകള്‍ അകത്താകുമെന്ന് പിണറായിക്ക് ഭയം; ആരാണ് തങ്കമെന്ന് വഴിയേ അറിയാമെന്ന് കെ മുരളീധരന്‍


തൃശൂരില്‍: തൃശൂരില്‍ ആരാണ് തങ്കം, ആരാണ് ചെമ്പ് എന്ന് വഴിയേ അറിയാമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. എതിര്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണരീ തികളെ വിമര്‍ശിച്ചായിരുന്നു പരാമര്‍ശം. ഈ തെരഞ്ഞെടുപ്പ് മോദി – പിണറായി അവിശുദ്ധ കൂട്ടുകെട്ടിന് എതിരായിട്ടുള്ള പോരാട്ടമായിരിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാണുന്നതിനു മുന്‍പേ തൃശൂര്‍ കണ്ട ആളാണു താനെന്നും യുഡിഎഫ് ജയിക്കണമെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്കു പോകണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ 20 സീറ്റുകളിലും യുഡി എഫ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയെ നിരന്തരം വിമര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാന മന്ത്രി നരേന്ദ്ര മോദിയെപ്പറ്റി ഒരക്ഷരം പറയുന്നില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ‘അഴീക്കോടന്‍ രാഘവന്റെ സ്മരണാര്‍ഥം നടത്തിയ റാലിയില്‍ പിണറായി മുഴുവന്‍ സമയവും ചീത്ത വിളിച്ചത് രാഹുല്‍ ഗാന്ധിയെയാണ്. 48 മണിക്കൂര്‍ കഴിഞ്ഞ് രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ ശക്തമായി വിമര്‍ശിച്ചതു നരേന്ദ്ര മോദിയെയും. ഒരക്ഷരം പോലും പിണറായിക്കെതിരെ പറഞ്ഞില്ലെന്നും മുരളീധരന്‍ പറഞ്ഞു.

രാഹുലിനെ ദുര്‍ബലപ്പെടുത്താനാണ് പിണറായിയുടെ ശ്രമം. പിണറായിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതു മുഴുവന്‍ രാഹുലിനോടാണ്. ഒറ്റച്ചോദ്യം പോലും മോദിയോടു ചോദിച്ചിട്ടില്ല. മോദിയോടു ചോദിച്ചാല്‍ തന്റെ മകള്‍ അക ത്താകും എന്നു കണ്ടിട്ടാണു പിണറായി മിണ്ടാത്തത്. ഇന്നു മോഹന്‍ ഭാഗവതിനേക്കാള്‍ ആര്‍എസ്എസിന്റെ ഭാഷയില്‍ സംസാരിക്കുന്നത് പിണറായിയാണ്. ആ പാര്‍ട്ടിയെ ആര്‍എസ്എസിന്റെ ആലയില്‍ കൊണ്ടുപോയി കെട്ടിയ കമ്യൂണിസ്റ്റുകാരന്‍ എന്ന ദുഷ്‌പേര് ഭാവിയില്‍ പിണറായിക്കുണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.


Read Previous

#Jayarajan agreed to do business with Rajeev Chandrasekhar| രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് ബന്ധം ജയരാജന്‍ സമ്മതിച്ചതില്‍ സന്തോഷം; സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ ബാന്ധവം’

Read Next

#S Rajendran met with Prakash Javadekar| ദേവികുളം മുന്‍ സി പി എം എംഎല്‍എ എസ് രാജേന്ദ്രന്‍ പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തി; ബിജെപിയിലേക്കെന്ന് സൂചന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »