ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കൊച്ചി: പിഎം ശ്രീ വിവാദത്തില്‍ സിപിഐയേയും മുഖ്യമന്ത്രി പിണറായി വിജയനേയും ട്രോളി കോണ്‍ ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. സിപിഐ കണ്‍ഫ്യൂസ്ഡ് പാര്‍ട്ടി ഓഫ് ഇന്ത്യ ആയെന്നും ഗോവിന്ദന് മാസ്റ്റര്‍ അപമാനിച്ചിട്ടും നേതൃത്വത്തിന് നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. നിങ്ങളറിയാതെ നിങ്ങളെ പിണറായി വിജയന് ആര്‍എസ്എസ് കാര്യാലയത്തില്‍ പണയം വെച്ചിരിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സിപിഐ കണ്‍ഫ്യൂസ്ഡ് പാര്‍ട്ടി ഓഫ് ഇന്ത്യ ആയി. പിഎം ശ്രീ വിവാദത്തില്‍ സിപിഎം മുന്നണി മര്യാദ കള്‍ ലംഘിച്ചിട്ടും ഏതു സിപിഐ എന്ന് ഗോവിന്ദന് മാസ്റ്റര്‍ അപമാനിച്ചിട്ടും മന്ത്രിസഭയുടെ കൂട്ടുത്ത രവാദിത്വം ഇല്ലാതായിട്ടും എഐവൈഎഫ് തെരുവില്‍ സമരം തുടങ്ങിയിട്ടും സിപിഐ നേതൃത്വത്തിന് ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. അപമാനിച്ചു കഴിഞ്ഞെങ്കില്‍ ഞാന്‍ പൊയ്ക്കോട്ടെ എന്നു പറയേണ്ട ഗതികേടിലാണ് ബിനോയ് വിശ്വം. സിപിഎമ്മില്‍ അഖിലേന്ത്യാസെക്രട്ടറിക്ക് പോലും വിലയില്ലെന്ന് ഈ വിവാദം മനസ്സിലാക്കിത്തന്നു.
പ്രേമാ ഓടിക്കോ എനിക്കീ കരയിലെ വഴിയോന്നും അറിയില്ല എന്നുപറഞ്ഞ് ബേബി തടിതപ്പിയിരി ക്കുന്നു. എന്‍ഇപിക്കെതിരായ മധുരയിലെ പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം പോലും തള്ളിക്കളഞ്ഞുകൊണ്ട് കാല്പ്പണത്തിനുവേണ്ടി പിണറായി വിജയന് മോദിയുടെ മുന്നില്‍ സാഷ്ടാംഗം നമസ്കരിക്കുകയാണ്. സഖാക്കളെ, നിങ്ങളറിയാതെ നിങ്ങളെ പിണറായി വിജയന് ആര്‍എസ്എസ് കാര്യാലയത്തില്‍ പണയം വച്ചിരിക്കുന്നു.
