തൃശൂരിലെ ബിജെപി വിജയം പിണറായിയുടെ സംഭാവന, നീക്കം സ്വര്‍ണക്കടത്തില്‍ മകളെ രക്ഷിക്കാന്‍’: കെ സുധാകരന്‍


കൊല്ലം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മകളുടെ അറസ്റ്റ് ഒഴിവാക്കാൻ പിണറായി വിജയൻ നരേന്ദ്ര മോദിക്ക് സംഭാവന നൽകിയതാണ് തൃശൂരിലെ ബിജെപി സീറ്റെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ. അതിന് വേണ്ടിയാണ് മുഖ്യമന്ത്രി യുടെ വിശ്വസ്‌തനായ എഡിജിപി അജിത് കുമാറിനെ കൊണ്ട് തൃശൂർ പൂരം കലക്കിയ തെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിച്ച ‘പ്രതിഷേധം തീപന്ത’ത്തില്‍ സംസാരിക്കുകയായിരുന്നു കെ.സുധാകരന്‍.

ആർഎസ്എസിന്‍റെയും പിണറായിയുടെയും ഇടയിലെ വിശ്വസ്‌തനായ ദൂതനാണ് അജിത് കുമാർ. ബിജെപി – സിപിഎം അവിശുദ്ധ കൂട്ടുക്കെട്ട് കേരളത്തിലെ പ്രബുദ്ധ രായ ജനങ്ങൾക്ക് ബോധ്യം വന്നിട്ടുണ്ടെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് പ്രതിഷേധം തീപന്തം: പിവി അന്‍വറിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് ‘പ്രതിഷേധം തീപന്തം’ സംഘടി പ്പിച്ചത്. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയ്ക്കുക, ആഭ്യന്തര വകുപ്പിന്‍റെ ക്രിമിനിൽവത്കരണം അവസാനിപ്പിക്കുക, വിലക്കയറ്റം നിയന്ത്രിക്കുവാൻ സർക്കാർ അടിയന്തരമായി പൊതുവിപണിയിൽ ഇടപെടുക, തൃശൂർ പൂരം കലക്കിയ ഗൂഢാലോചനകാർക്ക് എതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

ഡിസിസി പ്രസിഡന്‍റ് പി. രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ബിന്ദു കൃഷ്‌ണ, എകെ ഹഫീസ്, പി.ജർമ്മിയാസ്, സൂരജ് രവി, കൃഷ്‌ണവേണി ശർമ്മ, ഡി ഗീതാകൃഷ്‌ണൻ, പ്രാക്കുളം സുരേഷ്, പി ആർ പ്രതാപചന്ദ്രൻ, വിഷ്‌ണു സുനിൽ പന്തളം, യു വഹീദ, ഫേബ സുദർശൻ, നടുക്കുന്നിൽ വിജയൻ, സുരേഷ്ബാബു, പാലത്തറ രാജീവ്, ആർ രമണൻ, ജി. ജയപ്രകാശ്, എം. എം. സഞ്ജീവ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ചിന്നക്കട ബസ്‌ബേയിൽ നിന്ന് ആരംഭിച്ച പ്രകടനം മെയിൻ റോഡ് ചുറ്റി പോസ്റ്റോഫിസിന് മുന്നിൽ സമാപിച്ചു.


Read Previous

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഹൈക്കോടതി വിധി പ്രതിപക്ഷ വാദം അടിവരയിടുന്നത്’: വിഡി സതീശന്‍

Read Next

മുന്‍ എംഎല്‍എ ജോർജ് എം തോമസിനെ സിപിഎമ്മില്‍ തിരിച്ചെടുത്തു; അംഗത്വം തോട്ടുമുക്കം ബ്രാഞ്ച് കമ്മിറ്റിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »