പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചു; ദുരൂഹതയെന്ന് നാട്ടുകാര്‍


കോഴിക്കോട്‌: എടവണ്ണപ്പാറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ചാലിയാര്‍ പുഴയില്‍ മുങ്ങിമരിച്ചു. വെട്ടത്തൂര്‍ സ്വദേശി വളച്ചിട്ടിയില്‍ സന ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ മുട്ടിങ്ങല്‍ കടവിലാണ് അപകടമുണ്ടായത്.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍ ദുരൂഹസാഹചര്യത്തില്‍ സനയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് വാഴക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നു മാണ് നാട്ടുകാരുടെ ആവശ്യം.


Read Previous

കൊല്ലത്ത് യുവാവിന്റെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍

Read Next

സിറ്റി ഫ്ലവര്‍ പുതിയ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ റിയാദ് ബത്തയില്‍ ഫെബ്രുവരി 21 ന് തുറക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »