Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘രാഷ്‌ട്രീയം പറയാന്‍ വന്നതല്ല’; വയനാട്ടിലെ ദുരന്തമുഖത്ത് വീണ്ടും സന്ദര്‍ശനം നടത്തി രാഹുല്‍ ഗാന്ധി


വയനാട്: വ്യാഴാഴ്‌ച വയനാട്ടിലെത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ടാം ദിവസവും ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മുണ്ടക്കൈയിലും ചൂരല്‍ മലയിലും പുഞ്ചിരി മറ്റത്തും നടക്കുന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം നേരിട്ട് വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരെ സഹോദരി പ്രിയങ്കാ ഗാന്ധിക്കൊപ്പം രാഹുല്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോകുന്നതിനിടെ വെള്ളാര്‍മല സ്‌കൂളി നടുത്ത് രാഹുലിന്‍റെ വാഹനത്തിനു നേരെ നാട്ടുകാരുടെ രോഷ പ്രകടനമുണ്ടായി. രാഹുല്‍ കാറില്‍ നിന്ന് പുറത്തിറങ്ങണമെന്നായിരുന്നു അവിടെ കൂടി നിന്നവരുടെ ആവശ്യം. തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രക്ഷാ പ്രവര്‍ത്തനം നടക്കുന്നതിനിടെ എത്തിയ നേതാവ് തങ്ങളുടെ പരാതികള്‍ കേള്‍ക്കണമെന്നായിരുന്നു പ്രതിഷേധിച്ചവരുടെ ആവശ്യം. കാറില്‍ നിന്ന് ഇറങ്ങാനും ചെളി പുരളാനും ആവില്ലെങ്കില്‍ പിന്നെ എന്തിനാണ് വന്നതെന്നും പ്രതിഷേധക്കാര്‍ ആക്രോശിച്ചു. എന്നാല്‍ താന്‍ രാഷ്ട്രീയം കളിക്കാന്‍ വന്നതല്ലെന്നും രക്ഷാപ്രവര്‍ത്തനം നേരിട്ട് വിലയിരുത്താന്‍ എത്തിയതാണെന്നും രാഹുല്‍ അവിടെ കൂടിനിന്നവരോട് പറഞ്ഞു. കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖും പ്രതിഷേധക്കാരെ ശാന്തരാക്കാന്‍ ഇടപെട്ടു.

പിന്നീട് ദുരന്ത ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം തുടര്‍ന്ന രാഹുല്‍ ഗാന്ധി ജില്ലാ അധികൃതരുമായി കൂടിക്കാഴ്‌ച നടത്തുകയും രക്ഷാപ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്‌തു. എല്ലാം നഷ്‌ടപ്പെട്ട വയനാട്ടിലെ മനുഷ്യര്‍ക്ക് 100 വീടുകള്‍ നിര്‍മിച്ച് നല്‍കു മെന്ന ഉറപ്പും സന്ദര്‍ശനത്തിനിടെ രാഹുല്‍ നല്‍കി. സാധ്യമായ സഹായങ്ങളെല്ലാം നല്‍കും. അതിന് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നെന്നും അദ്ദേഹം പറഞ്ഞു.


Read Previous

സൗദിയിലെ ജനങ്ങളുടെ ശരാശരി ആയുസ്സ് 77.6 വയസ്സ്; ആശുപത്രി സേവനങ്ങളിൽ ജനം തൃപ്തര്‍, ഒരു ലക്ഷം പേര്‍ക്ക് 733 നഴ്സുമാർ എന്നതാണ് സൗദിയിലെ നിലവിലുള്ള അനുപാതം, 2016ൽ നഴ്‌സുമാരായ സ്ത്രീ, പുരുഷന്മാരുടെ എണ്ണം ഏകദേശം 40,000 ആയിരുന്നു 2023 ആയപ്പോഴേക്കും അത് 90,000 ആയി വർധിച്ചതായി കണക്കുകൾ

Read Next

ദുരന്തം നേരിടുന്നതിനിടെ രാഷ്‌ട്രീയ പ്രസ്‌താവന നടത്തിയത് അമിത്‌ ഷാ മാത്രം’: എംവി ഗോവിന്ദൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »