Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ രക്തദാന ക്യാമ്പ്. നിരവധി പേര്‍ രക്തം നല്‍കി


റിയാദ് : പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ (PCWF) റിയാദ് കമ്മറ്റി ശുമൈസി കിങ്ങ്സൗദ് മെഡിക്കൽ സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു , ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിന് വൈസ്പ്രസിഡന്റ് സുഹൈൽ മക്തും അധ്യക്ഷത വഹിച്ചു “ഒരു തുള്ളി രക്തത്തിനു ഒരു ജീവൻ നൽകാൻ കഴിയുമെങ്കിൽ അത് നൽകുക അതാണ് ഏറ്റവും വലിയ പുണ്യം” എന്ന ഓർമപ്പെടുത്തലിലൂടെ ഹോസ്പിറ്റൽ ഐ സി യു അസോസിയേറ്റ് കൺസൾട്ടന്റ് ഡോക്ടർ രമേശ്‌ ക്യാമ്പ് ഉത്ഘാടനം ചെയ്തു.

ബ്ലഡ്‌ ബാങ്ക് ഡയറക്ടർ ഡോക്ടർ ഖാലിദിനുള്ള ഉപഹാരം രക്ഷധികാരി ഷംസു പൊന്നാനി സമ്മാനിച്ചു, PCWF നുള്ള ഉപഹാരം ഡോക്ടർ ഖാലിദിൽ നിന്ന് പ്രസിഡന്റ് അൻസാർ നൈതല്ലൂർ ഏറ്റുവാങ്ങി, ഹോസ്പിറ്റലിനുള്ള ഉപഹാര സമർപ്പണം ജനസേവനം ചെയർമാൻ എം എ ഖാദർ നിർവഹിച്ചു, എസ് എസ് എല്‍സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആയിഷ ഖാദറിനുള്ള ഉപഹാരം ട്രഷറർ ഷമീർ മേഘ നൽകി,

ബ്ലഡ്‌ കളക്ഷന് നേതൃത്വം നൽകിയ ഹോസ്പിറ്റൽ ജീവനക്കാർക്കുള്ള ഉപഹാരം വൈസ്പ്രസിഡന്റ് അസ്‌ലം കളക്കര, മീഡിയ കൺവീനർ മുജീബ് ചങ്ങരംകുളം, ഐ ടി ചെയർമാൻ സംറൂദ് എന്നിവർ നൽകി, രക്ഷാധികാരി ബക്കർ കിളിയിൽ, ഐ ടി കൺവീനർ അൽത്താഫ് കളക്കര, ജനസേവനം കൺവീനർ അഷ്‌കർ വി. സാഫിർ എന്നിവർ നേതൃത്വം നൽകി നൂറിൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിനു സെക്രട്ടറി ആസിഫ് മുഹമ്മദ്‌ സ്വാഗതവും സോഷ്യൽ മീഡിയ കൺവീനർ ലബീബ് നന്ദിയും പറഞ്ഞു


Read Previous

നിൻറൂഹ് സംഗീത ആൽബം ‘ റിലീസ് ചെയ്തു

Read Next

കലാ വിസ്മയമായി കേരള എഞ്ചിനീയേഴ്സ് ഫോറം റിയാദ് ആർട്സ് ഫെസ്റ്റ് – ആർട്ടിഫൈ 2025

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »