പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല അഞ്ചാം വാർഷികാഘോഷം, പൊന്നോത്സവത്തോടെ സമാപിച്ചു


സലാല: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല ഘടകം അഞ്ചാം വാർഷി കാഘോഷത്തിൻറ ഭാഗമായി സംഘടിപ്പിച്ച ഒരു വർഷം നീണ്ടു നിന്ന പരിപാടി കൾക്ക് പൊന്നോത്സവ് 2025 ടെ സമാപ്തി കുറിച്ചു. സലാല വുമൻസ് അസോസിയേഷൻ ഹാൾ വേദി 2ൽ പ്രത്യേകം സജ്ജമാക്കിയ കെ പി അബ്ദുല്ല, മാപ്പാല അരവിന്ദൻ, നഗറിൽ നടന്ന പൊതുസമ്മേളനം ഇന്ത്യൻ എംബസി കൗൺസിൽ അംഗം ഡോക്ടർ സനാഥനൻ ഉദ്ഘാടനം ചെയ്തു.

പി സി ഡബ്ല്യൂ എഫ് ജിസിസി കോ – ഓഡിനേറ്റർ മുഹമ്മദ് അനീഷ് മുഖ്യാതിഥിയായി രുന്നു. ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്ററ സാദിക്ക് എം മുഖ്യപ്രഭാഷണം നടത്തി, പ്രസിഡന്റ് കബീർ കാളിയാരകത്ത് അധ്യക്ഷത വഹിച്ചു, ഉപദേശക സമിതി ചെയർ മാൻ ഇബ്രാഹിംകുട്ടി, ഡോക്ടർ സമീർ ആലത്ത് , സെക്രട്ടറി മുഹമ്മദ് റാസ് ,സ്നേഹ ഗിരീഷ് എന്നിവർ സംസാരിച്ചു 

സലാലയിലെ സാമൂഹിക, സാംസ്കാരിക,കലാകായിക, മീഡിയ മേഖലയിലെ പ്രമുഖ രായ ഷബീർ കാലടി, ഹുസൈൻ കാചിലോടി, കെ എ റഹീം കൈരളി, ഡോക്ടർ അബൂബക്കർ സിദ്ധീഖ്, ഒളിമ്പ്യൻ സുധാകരൻ, അൻസാർ ഇൻഫ്ലുവൻസർ, സിറാജുദ്ദീൻ, ജംഷാദ് ആനക്കയം തുടങ്ങിയവർക്ക് സമഗ്ര സംഭാവന പുരസ്കാരങ്ങൾ വിതരണം ചെയ്തു.

രണ്ടു പതിറ്റാണ്ടുകാലം പ്രവാസ ജീവിതം നയിച്ച പിസി ഡബ്ല്യു എഫ് അംഗങ്ങളെ ചടങ്ങിൽ അനുമോദിച്ചു. ബദർ അൽസമ ഗ്രൂപ്പിൻറെ പ്രിവിലേജ് കാർഡ് വിതരണോ ദ്ഘാടനവും നടന്നു.നാസർ പെരിങ്ങത്തൂർ, പവിത്രൻ കാരായി, ഒ.അബ്ദുൽ ഗഫൂർ, ഷബീർ പി ടി, ബദറുദ്ദീൻ കൊല്ലാനകം, റസൽ മുഹമ്മദ് എന്നിവർ സന്നിഹിതരായി രുന്നു. വനിതാ വിംഗിൻറ നേതൃത്വത്തിൽ ഒപ്പന, അറബിക് ഡാൻസ് എന്നിവയും പൊൻകതിർ ബാലവേദിയുടെ വിവിധ കലാ പരിപാടികകളും വേദി1ൽ അരങ്ങേറി.

പ്രശസ്ത പട്ടുറുമാൽ ഗായകൻ ശിഹാബ് പാലപ്പെട്ടി ടീം നയിച്ച സംഗീത നിഷ പൊന്നോത്സവിന് മിഴിവേകി. സംഘാടകസമിതി കൺവീനർ റിൻസില റാസ് സ്വാഗതവും, ട്രഷറർ ഫിറോസ് നന്ദിയും പറഞ്ഞു.

മുസ്തഫ, ജേസൽ എടപ്പാൾ, നഷീദ്, റെനീഷ്, മണികണ്ഠൻ, അരുൺകുമാർ, ഗഫൂർ ബദർസമ, ഷിഹാബ്, ജയരാജൻ സുധീർ, ഷിഹാബ് മാറഞ്ചേരി, ഖലീൽ,ഇർഫാൻ, സവാദ് ,മുജീബ്, ഫമീഷ്, നിഷാദ്, സലീല റാഫി, ഷൈമ , മുഹ്സിന എന്നിവർ ചടങ്ങെകൾക്ക് നേതൃത്വം നൽകി


Read Previous

ഇന്ത്യൻ അംബാസഡർ അമിത് നാരംഗിന് ഒമാൻ വിദേശകാര്യ മന്ത്രി യാത്രയയപ്പ് നൽകി

Read Next

അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »