Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഫ്രാൻസിസ് മാർപാപ്പ ചിന്തോദ്ധീപകമായ നിലപാടുകളിലൂടെ ലോക മനസാക്ഷിയോട് സംവദിച്ച അപൂർവ്വ വ്യക്തിത്വo: വൈ എം സി എ റിയാദ്


റിയാദ് : ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും ലോക മാനവികതയുടെ പ്രതിപുരുഷനു മായ ഫ്രാൻസിസ് മാർപാപ്പയുടെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുവാനും അദ്ദേഹ ത്തെ അനുസ്മരിക്കുവാനും റിയാദ് YMCA സംഘടിപ്പിച്ച പൊതുയോഗത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

പാർശ്വവൽക്കരിക്കപ്പെട്ടവരോടും സമൂഹത്തിന്റെ താഴേ തട്ടിൽ ജീവിക്കുന്നവരോടും അനുകമ്പാ പൂർണമായ സമീപനം സ്വീകരിക്കുകയും ശാസ്ത്ര സിദ്ധാന്തങ്ങളെ തള്ളി പറയാതിരിക്കുക യും ചെയ്ത ഫ്രാൻസിസ് മാർപാപ്പ ചിന്തോദ്ധീപകമായ നിലപാടുകളിലൂടെ ലോക മനസാക്ഷിയോട് സംവദിച്ച അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് യോഗാധ്യക്ഷൻ നിബു വർഗീസ് അനുസ്മരിച്ചു.

പൊതു പങ്കാളിത്തത്തോടെ നടത്തപ്പെട്ട അനുസ്മരണായോഗം സാമൂഹിക പ്രവർത്തകയും മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്‌കൂൾ അധ്യാപികയുമായ പദ്മിനി ടീച്ചർ ഔപചാരികമായി ഉത്‌ഘാടനം ചെയ്തു. തിര ഞ്ഞെടുക്കപ്പെട്ട പുതിയ മാർപാപ്പ ലിയോ പതിനാലാമന് എല്ലാ അർഥത്തിലും ഫ്രാൻസിസ് മാർപാപ്പയുടെ പിന്തുടർച്ചക്കാരനാവാൻ സാധിക്കട്ടെ എന്ന് ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ സംഗീതാ അനൂപ് ആശംസിച്ചു. LGBTQ കമ്യൂണിറ്റിയെ കുറിച്ച് ‘അവരെ വിധിക്കാൻ ഞാൻ ആര്’ എന്ന മാർപാപ്പ യുടെ പരാമർശം കഥാകൃത്ത് ജോസഫ് അതിരുങ്കൽ അനുസ്മരിച്ചു.

ലാളിത്യം മുഖമുദ്രയായിരുന്ന ഫ്രാൻസിസ് മാർപാപ്പ മാർക്സിയൻ ദർശനങ്ങളുടെ സത്തയെ പ്രസരിപ്പിച്ച വ്യക്തിയായിരുന്നു എന്ന് നവോദയ പ്രതിനിധി സുധീർ കുമ്മിൾ അനുസ്മരിച്ചു. ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ജീവിത ദർശനങ്ങളെ സ്വജീവിതത്തിൽ സ്വാംശീകരിക്കാനു ള്ള പ്രേരണയാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് അഭിപ്രായപ്പെട്ടു.

ഓ ഐ സി സി വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ്, ലിബിൻ കൂത്തുപറമ്പ്, രാജു ഡാനിയേൽ, സജി വർഗീസ്, ജെറി ജോസഫ്, ബോണി ജോയ്, ഡെന്നി ജോസ്, മായാറാണി ജോയ്, സിജി ചെറിയാൻ, യോഹന്നാൻ പൈനുമൂട്ടിൽ, ജോജി ജോർജ്, മാത്യു കോതമംഗലം തുടങ്ങിയവർ സംസാരിച്ചു.

ക്രിസ്റ്റീന മനോജ്, ആൻ മരിയ ബേബി,നേഹ സാബു എന്നിവരുടെ പ്രാർഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ബിജു ജോസ് ആമുഖ പ്രഭാഷണവും, സെക്രട്ടറി ഡെന്നി കൈപ്പനാനി സ്വാഗതവും ട്രെഷറർ അനു ജോർജ് നന്ദിയും പ്രകാശിപ്പിച്ചു.


Read Previous

“ലഹരിക്ക് റെഡ് കാർഡ്” ഷൂട്ടൗട്ട് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

Read Next

ദേശീയ പാതയില്‍ അഞ്ചിടത്ത് വിള്ളല്‍; കേന്ദ്രമന്ത്രിയെ കണ്ട് ഇ ടി, ‘കരാറുകാരനെതിരെ നടപടി ഉറപ്പ്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »