എഡിഎമ്മിന്റെ മരണത്തില്‍ ദുഃഖമുണ്ട്, നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ കേസില്‍ കൃത്യമായ അന്വേഷണം വേണം’: പി പി ദിവ്യ ജയില്‍ മോചിതയായി


കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെയധികം ദുഃഖമുണ്ടെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ. ഉദ്യോഗസ്ഥരോട് സദുദ്ദേശ ത്തോടെ മാത്രമേ ഇടപെടാറുള്ളൂവെന്നും പി പി ദിവ്യ ആവര്‍ത്തിച്ചു. താനിപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നു. തന്റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കും. നവീന്‍ ബാബുവിന്റെ കുടുംബത്തെ പോലെ തന്നെ എഡിഎമ്മിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് താനും ആഗ്രഹിക്കുന്നതെന്നും പി പി ദിവ്യ പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പള്ളിക്കുന്നിലെ വനിതാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി പി ദിവ്യ.

നവീന്‍ ബാബുവിന്റെ മരണത്തില്‍ വളരെയധികം ദുഃഖം എന്നെ സംബന്ധിച്ചുണ്ട്. എന്നെ പൊതുപ്രവര്‍ത്തന രംഗത്ത് നിങ്ങള്‍ കാണാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടായി. ജില്ലാ പഞ്ചായത്തില്‍ 14 വര്‍ഷമായി ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഉദ്യോഗസ്ഥ രുമായും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി സഹകരിച്ച് പോകുന്ന യാളാണ് ഞാന്‍. പക്ഷേ ദൗര്‍ഭാഗ്യവശാല്‍, ഞാന്‍ ഇപ്പോഴും പറയുന്നു.

സദുദ്ദേശപര മായിട്ട് മാത്രമേ ഏത് ഉദ്യോഗസ്ഥരോടും സംസാരിക്കാറുള്ളൂ. ഞാന്‍ ഇപ്പോഴും നിയമത്തില്‍ വിശ്വസിക്കുന്നുണ്ട്. എന്റെ ഭാഗം ഞാന്‍ കോടതിയില്‍ പറയും. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ ഞാനും ആഗ്രഹിക്കു ന്നുണ്ട്. കാരണം അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായി അന്വേഷണം നടക്കണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള അവസരം എനിക്ക് കോടതിയില്‍ ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുകയാണ്.’- പി പി ദിവ്യ പറഞ്ഞു.


Read Previous

കള്ളപ്പണമാകരുത് പാലക്കാട്ടെ പ്രചരണ വിഷയം; നീലപ്പെട്ടി കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം, കോണ്‍ഗ്രസിന്റെ ട്രാപ്പ്: നിലപാടില്‍ ഉറച്ച് കൃഷണദാസ്

Read Next

നാളെ മുതല്‍ എനിക്ക് നീതി നല്‍കാന്‍ കഴിയില്ല, എങ്കിലും സംതൃപ്തനാണ്’; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »