Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം ഒഴിയണം; പ്രമേയത്തിന് അനുമതി നിഷേധിച്ചു, ഭരണസമിതി യോഗത്തില്‍ ബഹളം


കണ്ണൂര്‍: ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയ്‌ക്കെതിരെയുള്ള അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഭരണസമിതി യോഗത്തില്‍ ബഹളം. നടുത്തളത്തിലിറങ്ങിയായിരുന്നു യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി യോഗം പിരിഞ്ഞു.

തിങ്കളാഴ്ച രാവിലെ11 മണിയോടെയാണ് ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തുടങ്ങിയത്. എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ അനുശോചിച്ച് മൗനം ആചരിച്ചാണ് യോഗം ആരംഭിച്ചത്. ഉടന്‍ തന്നെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. 7 ദിവസത്തിനു മുന്‍പ് നോട്ടിസ് നല്‍കണമെന്ന് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വൈസ് പ്രസിഡന്റ് വിനോയ് കുര്യനായിരുന്നു അധ്യക്ഷന്‍. 7 യുഡിഎഫ് അംഗങ്ങള്‍ ഇതിനെതിരെ പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.

ബഹളത്തിനിടയിലും വൈസ് പ്രസിഡന്റ് അജണ്ട ഒന്നൊന്നായി വായിക്കുകയും പാസാക്കുകയും ചെയ്തു. പിപി ദിവ്യ രാജിവച്ച ശേഷമുള്ള ആദ്യജില്ലാ പഞ്ചായത്ത് യോഗമായിരുന്നു ഇന്ന് നടന്നത്. പിപി ദിവ്യ പഞ്ചായത്ത് അംഗത്വം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു യുഡിഎഫ് അംഗങ്ങളുടെ പ്രമേയം.


Read Previous

ഇസ്രയേൽ ഭരണകൂടം തെറ്റ് ചെയ്‌തെന്ന് ഖമേനിയുടെ കുറിപ്പ്; ‌അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌ത് എക്‌സ്

Read Next

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു; സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »