
കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയുടെ മുൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ അറസ്റ്റ് ചെയ്യാൻ പോലീസ്. അറസ്റ്റ് നീക്കത്തിന് മുന്നോടിയായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറും എസിപിയും തമ്മിൽ കൂടിക്കാഴ്ച നടത്തി.
അതേസമയം ജാമ്യം നിഷേധിച്ചതിന് പിന്നാലെ ദിവ്യയോട് കീഴടങ്ങാൻ പാർട്ടിയും ആവശ്യപ്പെട്ടു. പി പി ദിവ്യക്ക് ഒരു തരത്തിലുള്ള സംരക്ഷണവും പാർട്ടിയും മുഖ്യമന്ത്രിയും ഒരുക്കിയിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.