വിദ്യാർഥികളെ മാധ്യമ മേഖലയിലേക്ക് കൈപിടിച്ചുയർത്തുവാന്‍ പ്രസ് ക്ലബ്ബ് കൂട്ടായ്മകൾ മുൻകൈയ്യെടുക്കണം, ചേലക്കര പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം-രമ്യാഹരിദാസ്


മികച്ച സാമൂഹ്യപ്രവർത്തനത്തിന് ചേലക്കര പ്രസ് ക്ലബ്‌ ആദരവ് പാമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി അശോകൻ വാര്യര്‍ക്ക് രമ്യ ഹരിദാസ് സമ്മാനിക്കുന്നു

ചേലക്കര: മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ചേലക്കര പ്രസ് ക്ലബ്ബിന്റെ വാർഷിക പൊതുയോഗവും അനുമോദന സദസ്സും നടന്നു.മുൻ ആലത്തൂർ എം.പി. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്ക് മാധ്യമ പ്രവർത്തനത്തിന്റെ പ്രാധാന്യം അറിയി ക്കുവാനും അവരെ മാധ്യമ മേഖലയിലേക്ക് കൈപിടിച്ചുയർത്തുവാനും പ്രസ് ക്ലബ്ബ് കൂട്ടായ്മകൾ മുൻകൈയ്യെടുക്കണമെന്ന് രമ്യാഹരിദാസ് പറഞ്ഞു.

പ്രതിസന്ധികളിൽ സാധാരണക്കാരന്റെ കണ്ണീരൊപ്പാനും നാടിന്റെ നെടുംതൂണ മായും പ്രവർത്തിക്കുന്ന ചേലക്കര പ്രസ്‌ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. പൊതുപ്രവർത്തെത്തിന്റെ ഭാഗമായി പ്രസ് ക്ലബ്ബിനൊപ്പം ഒത്തൊരുമിച്ച് പ്രവർത്തി ക്കാൻ എന്നും കൂടെയുണ്ടാകുമെന്നും- രമ്യഹരിദാസ് പറഞ്ഞു.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് സ്റ്റാൻലി കെ.സാമുവൽ അധ്യക്ഷത വഹിച്ചു. കൺവീനർ ഗോപിചക്കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. പ്രസ് ക്ലബ്ബ് സെക്രട്ടറി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ എം.അരുൺകുമാർ വരവ് -ചെലവ് കണക്ക് അവതരിപ്പിച്ചു. രക്ഷാധികാരി എം.മജീദ് മാസ്റ്റർ പഴയന്നൂർ , എം. ആർ .സജി ചേലക്കര, മണി ചെറുതുരുത്തി, മണികണ്ഠൻ കിള്ളിമംഗലം, കെ.ജയകുമാർ, മണി ചെറുതുരുത്തി, മനോജ് തൈക്കാട്ട്,സജി ജോസഫ്, എം.ഐ.സാബിർ, പ്രവീൺ ചേലക്കര, ഉണ്ണികൃഷ്ണൻ പാഞ്ഞാൾ തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ മികച്ച സാമൂഹ്യപ്രവർത്തനത്തിന് പാമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം ട്രസ്റ്റി അശോകൻ വാര്യരെയും മികച്ച സാമൂഹ്യ സന്നദ്ധ സംഘടനാ പ്രവർത്തനത്തിന് ചേലക്കര ലയൺസ് ക്ലബ്ബിനെയും ആദരിച്ചു. ചേലക്കര പ്രസ് ക്ലബ്ബിന്റെ സ്‌നേഹാദരം രമ്യഹരിദാസ് സമ്മാനിച്ചു. ചേലക്കര ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ.എൽദോ പൂക്കുന്നേൽ, സെക്രട്ടറി സി.എസ്.ഡിക്‌സൺ, ട്രഷറർ സുരേഷ് തൈക്കാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. പ്രസ് ക്ലബ്ബ് സെക്രട്ടറി ടി.ബി.മൊയ്തീൻകുട്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം.അരുൺകുമാർ വരവ് -ചെലവ് കണക്ക് അവതരി പ്പിച്ചു.ചടങ്ങിൽ തെക്കൂട്ട് പറമ്പിൽ ഫിനാൻസ്, ചേലക്കര റോയൽ ബേക്കറി എന്നിവരുടെ സഹകരണത്തോടെ അംഗങ്ങൾക്കുള്ള സമ്മാനവിതരണവും നടന്നു.

പുതിയ ഭാരവാഹികളായി, ഗോപി ചക്കുന്നത്ത് (പ്രസിഡന്റ്),ജയകുമാർ പാഞ്ഞാൾ (വൈസ് പ്രസിഡന്റ്), എം.ആർ. സജി (സെക്രട്ടറി), സ്റ്റാൻലി കെ.സാമുവൽ (ജോ. സെക്രട്ടറി), എം.അരുൺ കുമാർ(ട്രഷറർ), മണികണ്ഠൻ കിള്ളിമംഗലം (കൺവീനർ), രക്ഷാധികാരികളായി എം.മജീദ് മാസ്റ്റർ പഴയന്നൂർ, ടി.ബി.മൊയ്തീൻ കുട്ടി എന്നിവരെ തിരഞ്ഞെടുത്തു.


Read Previous

സൗദിയില്‍ ട്രാഫിക് പിഴ ലഭിച്ചിട്ടുണ്ടോ? പകുതി കാശ് തിരികെ ലഭിക്കും, ഓഫര്‍ ഒരു മാസത്തിനുള്ളില്‍ അവസാനിക്കും, ചെയ്യേണ്ടത് ഇത്ര മാത്രം

Read Next

ആദ്യ ഇന്ത്യ- ഗൾഫ് സഹകരണ കൗൺസിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഡോ. എസ് ജയശങ്കർ റിയാദിലെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »