Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശൂരിൽ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചു; ചക്രം തലയിലൂടെ കയറിയിറങ്ങി വില്ലേജ് ഓഫീസ് ജീവനക്കാരി മരിച്ചു


തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടിൽ സ്‌നേഹ (32) ആണ് മരിച്ചത്. പൊറുത്തുശേരി വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റാണ് സ്‌നേഹ.

ഇന്ന് രാവിലെ ഒമ്പതരയോടെ ഊരകം ലക്ഷംവീട് ഭാഗത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ബസിനെ മറികടന്നുവന്ന റീബോൺ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്‌നേഹയുടെ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബസിന്റെ പിൻചക്രം സ്‌നേഹയുടെ തലയിലൂടെ കയറിയിറങ്ങിയെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം നടന്നയുടൻ ബസ് ജീവനക്കാർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. അപകടത്തിൽ സ്‌കൂട്ടറിന്റെ മുൻഭാഗം പൂർണമായി തകർന്നിട്ടുണ്ട്.

ബസ് അപകടത്തിൽ നിരവധിപേർക്ക് ജീവൻ നഷ്‌ടപ്പെട്ട പ്രദേശമാണിത്. വർഷങ്ങൾക്ക് മുമ്പ് അപകടത്തിന് കാരണമായ രണ്ട് സ്വകാര്യ ബസുകൾ തീയിട്ട് നശിപ്പിച്ചതുൾപ്പെടെ നിരവധി സംഘർഷങ്ങൾ അപകടം മൂലം ഈ സ്ഥലത്ത് ഉണ്ടായിട്ടുണ്ട്.

സ്‌നേഹയുടെ ഭർത്താവ് – ജെറി ഡേവിസ് ( അസിസ്റ്റന്റ് പ്രൊഫസർ, തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്). മക്കൾ – അമല (അഞ്ച് വയസ് ), ആൻസിയ (ഒരു വയസ്).


Read Previous

പരിശീലനത്തിനിടെ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ചു; കൊല്ലത്ത് മൂന്ന് പൊലീസുകാർക്ക് പരിക്ക്

Read Next

48 മണിക്കൂറിൽ തീവ്ര ന്യൂനമർദം; കേരളത്തിൽ മൂന്ന് ജില്ലകളിലുള്ള ജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »