Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൊച്ചിയില്‍ ട്രാഫിക് സിഗ്നലില്‍ ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു; നിരവധിപേര്‍ക്ക് പരിക്ക്


കൊച്ചി: മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഒട്ടേറെപ്പേര്‍ക്ക് പരിക്ക്. ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ മാടവനയില്‍ വച്ച് നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്നലില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്. ഒരു ബൈക്കിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്നലില്‍ ഇടിച്ച് കല്ലട ബസ് ആണ് മറിഞ്ഞത്. ബസില്‍ നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നു. വൈറ്റില ഭാഗത്ത് നിന്ന് വന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിലെ യാത്രക്കാരെ മുഴുവന്‍ പുറത്തെടുത്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില്ല് തകര്‍ത്താണ് യാത്രക്കാരെ പുറത്തെടുത്തത്. ബസ് ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെയും പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ബൈക്ക് യാത്രക്കാരന് ഗുരുതമായി പരിക്കേറ്റതായി നാട്ടുകാര്‍ പറയുന്നു.

ബംഗളൂരുവില്‍ നിന്ന് വര്‍ക്കലയിലേക്ക് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ ഏഴുപേരെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് കണ്ട് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നു വെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.


Read Previous

കോപ്പയിൽ അർജന്റീനക്ക് വിജയ തുടക്കം; ആദ്യമത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കി

Read Next

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പ്രതീക്ഷിച്ചതിലും വേഗത്തില്‍; 25 ശതമാനം വോട്ടു നേടിയാല്‍ മൂന്നോ നാലോ എംപിമാര്‍: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »