തുടക്കം മുതലേ മുന്നേറി പ്രിയങ്ക; ലീഡ് ഒരു ലക്ഷവും കടന്ന് കുതിക്കുന്നു


കല്‍പ്പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല. ആദ്യ റൗണ്ട് പൂര്‍ത്തിയാപ്പോഴേക്കും പ്രിയങ്കയുടെ ലീഡ് 50000 കടന്നു.

അതേസമയം ആദ്യ റൗണ്ടിലെ പ്രിയങ്കയുടെ ലീഡ് രാഹുല്‍ ഗാന്ധി കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ 8000 ന്റെ കുറവുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചതിനെത്തുടര്‍ന്ന് വയനാട് സീറ്റ് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ചേലക്കര അസംബ്ലി മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ പ്രദീപ് 1890 വോട്ടുകള്‍ക്ക് മുന്നിലെത്തി. യുഡിഎഫിന്റെ രമ്യ ഹരിദാസ്, ബിജെപിയുടെ കെ ബാലകൃഷ്ണന്‍ എന്നിവരാണ് ചേലക്കരയിലെ മറ്റു മുന്നണി സ്ഥാനാര്‍ത്ഥികള്‍.


Read Previous

Election Results Live: രാഹുല്‍ വിജയിച്ചു, ഭൂരിപക്ഷം 18609 വോട്ട്, പ്രിയങ്കയുടെ ലീഡ് മൂന്നര ലക്ഷത്തിലേക്ക്, ചേലക്കര എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് ഭൂരിപക്ഷം 12122.

Read Next

ബിജെപിയുടെ കാവി കോട്ടകൾ തകർത്ത് രാഹുലിന്റെ തേരോട്ടം, പാലക്കാട് നഗരസഭയിൽ കൃഷ്ണകുമാർ പിന്നിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »