Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മൊബൈല്‍ ഫോണ്‍ ഹാജരാക്കണം; കേരളം വിടരുത്’; ആദ്യ ബലാത്സംഗക്കേസില്‍ രാഹുലിന് മുന്‍കൂര്‍ ജാമ്യം


കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയായ ആദ്യ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്നുമുള്ള അതിജീവിതയുടെ വാദം തള്ളിക്കൊണ്ടാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ കോടതി വിശദമായ വാദം കേട്ടിരുന്നു

കര്‍ശന ഉപാധികളോടെയാണ് രാഹുലിന് ജാമ്യം. കേസിലെ നിര്‍ണായകമായ തെളിവായ മൊബൈല്‍ ഫോണ്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കണം. ഈ മാസം പതിനാറിന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം. കേരളം വിടാന്‍ പാടില്ല. ഇനി അറസ്റ്റ് ഉണ്ടാകുകയാണെങ്കില്‍ ഒരുലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തില്‍ വിടാം. പരാതിക്കാരിയെ സ്വാധിനി ക്കുകയോ ഭീഷണിപ്പെടുത്തകയോ ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു.

പരാതിക്കാരിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി ചൂഷണം ചെയ്തുവെന്നും അതിനാല്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ നേരത്തെ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിക്ക് ജാമ്യം നല്‍കുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും സമാനമായ രീതിയില്‍ മറ്റ് പെണ്‍കുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു. രാഹുലിനെതിരെ രജിസ്റ്റര്‍ ചെയ്ത മറ്റ് രണ്ട് പീഡനക്കേസു കളില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.


Read Previous

പല തെറ്റുകളും തിരുത്താനാകാത്തവ; ഉപയോഗ ശേഷം അമേരിക്ക ടോയ്ലറ്റ് പേപ്പര്‍ പോലെ വലിച്ചെറിഞ്ഞു’: പാക് പ്രതിരോധ മന്ത്രി

Read Next

കേരളത്തില്‍ അല്ലാതെ എവിടെയെങ്കിലും പണിമുടക്കുണ്ടോ?, കാലഹരണപ്പെട്ട കാര്യങ്ങള്‍ മാറണം: വിഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »