Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

’60 ലക്ഷം രൂപ നല്‍കിയാല്‍ മന്ത്രി മുഹമ്മദ് റിയാസ് വഴി പി.എസ്.സി അംഗത്വം’; സി.പി.എം നേതാവ് ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന് പരാതി


കോഴിക്കോട്: പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയതായി പരാതി. കോഴിക്കോട് ടൗണിലെ ഏരിയ കമ്മിറ്റി അംഗത്തിനെതി രെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാ മെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടന്നത്. 60 ലക്ഷം രൂപ നേതാവ് ആവശ്യപ്പെ ടുകയും 22 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

പരാതി അന്വേഷിക്കണമെന്ന് മന്ത്രി റിയാസും പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. പിഎസ്‌സി അംഗത്വത്തില്‍ തീരുമാനം ആകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. കോഴ ഇടപാട് സംബന്ധിച്ച ശബ്ദരേഖയും മറ്റ് രേഖകളും പരാതിക്കൊപ്പം പാര്‍ട്ടിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. തന്റെ പേരില്‍ നടന്ന കോഴ ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് റിയാസും പാര്‍ട്ടിക്കാണ് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ട്ടി പരാതി വിശദമായി പരിശോധിക്കുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നുമാണ് വിവരം.


Read Previous

ബന്ദികളെ വിട്ടയയ്ക്കാമെന്ന് ഹമാസ്; ഇസ്രയേലിനെ ആക്രമിക്കില്ലെന്ന് ഹിസ്ബുള്ള: ഗാസയില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നു

Read Next

ശാപ്പാട് രാമനും കല്യാണ രാമനുമാകാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി മാറണം’: ഷാഫിക്ക് മുല്ലപ്പള്ളിയുടെ ഉപദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »